Posts

Showing posts from June, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഉദിനുപറമ്പിൽ ലഹരി വിരുദ്ധ പ്രവർത്തകനെയും അയൽവാസികളെയും ആക്ക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലിസ്‌ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു.

Image
ചങ്ങരംകുളം: ഉദിനുപറമ്പിൽ ലഹരി വിരുദ്ധ പ്രവർത്തകനായ ഹനീഫയെയെയും ഉമ്മയെയും ഭാര്യയെയും മക്കളെയും ആക്രമിച്ച്‌ പരിക്കേൽപ്പിക്കുകയും അവരെ തടയാൻ വന്ന അയൽ വാസിയായ വനിതയെ ആക്രമിക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പോലിസ്‌ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു. പ്രദേശത്തും മേഖലയിലുമുള്ള മദ്യലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഭരണകൂടം തയ്യാറാകണമെന്നും പൗരസമിതി ആവശ്യപ്പെട്ടു. അക്രമം നടന്ന പ്രദേശത്ത് കുഞ്ഞുമുഹമ്മദ് പന്താവൂർ വാരിയത്ത് മുഹമ്മദലി, കെ അനസ്, കെ സി അലി, മുജീബ് കോക്കൂർ, ടിവി മുഹമ്മദ് അബ്ദുറഹ്മാൻ, എം. കെ അബ്ദുറഹ്മാൻ, ടി വി സലീൽ അഹമ്മദ്, കെ എം ജാസിം, ഹംസ മാട്ടം തുടങ്ങിയ ഭാരവാഹികൾ സന്ദർശിച്ചു. Mookkuthala Live🌎

കോക്കുർ ഗവ.ഹയർ സെക്കണ്ടറി സ്കുളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Image
കോക്കുർ എ. എച്ച്‌. എം. ഗവ. ഹയർ സെക്കണ്ടറി സ്കുളിലെ നിർദ്ധനരായ കുട്ടികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ സൗജന്യ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒന്നാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെയുള്ള നിർദ്ധന കുടുംബത്തിലെ 50 കുട്ടികൾക്കാണു സ്‌കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. നമ്മുടെ സ്കൂളിലെ പുർവ്വ വിദ്യാർത്ഥിയായ സക്കീർ പള്ളിക്കുന്ന് ഉൾപ്പടെയുള്ള പൂർവ്വ വിദ്യാർത്ഥികൾ മുൻകയ്യെടുത്ത്‌ നടത്തുന്നതാണ്‌ ഈ പ്രോഗ്രാം. സ്റ്റുഡൻറ്റ്സ്‌ കോർണ്ണർ മാനേജർ ജിഷാർ പള്ളിക്കരയിൽ നിന്ന് സ്കൂൾ പി ടി എ പ്രസിഡന്റ്‌ പി പി സക്കീർ കിറ്റുകൾ ഏറ്റുവാങ്ങി. ഹെഡ്‌മിസ്റ്റ്രസ്‌ യു കെ സരള അദ്ധ്യക്ഷത വഹിച്ചു. പി കെ ഗീത, ഇ കെ മിനിമോൾ, കെ കെ രമ, കെ ശശീന്ദ്രൻ, വി സി ഉണ്ണികൃഷ്ണൻ സംസാരിച്ചു. Mookkuthala Live🌎

റോഡില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കുകൾ പെറുക്കിയെടുത്തു സംസ്കരിച്ച് മാതൃകയായി ചുമട്ടുതൊഴിലാളി.

Image
ചങ്ങരംകുളം :ടൗണിലുംപ്രദേശത്ത് മറ്റ് റോഡ് അരികിലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാസ്ക്കുകൾ പെറുക്കിയെടുത്ത് സംസ്ക്കരിച്ചു മാതൃകയാകുകയാണ് ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളിയായ ശിവദാസൻ .മൂക്കുതലസ്വദേശിയും ചങ്ങരംകുളത്തെ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി അംഗവുമായ ശിവദാസൻ മേഖലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.നിരവധി സേവന പ്രവർത്തനങ്ങളാണ് ശിവദാസന്‍ നടത്തി വരുന്നത്.കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് റോഡ് അരികിൽ ഉപയോഗ ശൂന്യമായി കിടന്നിരുന്ന മാസ്ക്കുകൾ നായകളും മറ്റും മൃഗങ്ങളും കടിച്ചു പറിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. മൃഗങ്ങളിലും രോഗം പടരാനുള്ള സാധ്യത കണ്ടതിനെ തുടർന്ന് ഹെൽത്ത് ഓഫീസർ ജലീലിന്റെ നിർദേശ പ്രകാരമാണ്, മാസ്ക്കുകൾ പെറുക്കിയെടുത്ത് സംസ്കരിച്ചു തുടങ്ങിയത്. Mookkuthala Live🌎

അനാഥരായ‌ കുടുംബങ്ങളിലെ കുട്ടികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ സൗജന്യ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Image
ചങ്ങരംകുളം: വളയംകുളം ഇസ്‌ലാഹി അസോസിയേഷനു കിഴിലെ ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചുവരുന്നതും പിതാവ് നഷ്ടപ്പെട്ടത് മൂലം കഷ്ടത അനുഭവിക്കുന്നവരുമായ അറുപത് കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്‌കൂൾ പഠനോപകരണങ്ങൾ വിതരണം നടത്തിയത്. ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ്റ്സ്‌ കോർണ്ണർ മാനേജർ ജിഷാർ പള്ളിക്കര, കെ വി അസ്‌ലം, പി പി ഖാലിദ്, കെ വി മുഹമ്മദ്, സി വി ഇബ്രാഹിം കുട്ടി, വി വി മൊയ്തുട്ടി, കെ.വി നൗഷാദ് , റൗളത്ത്, പി പി സാബിത്ത്, എം.കെ റസിം , നിഹാൽ ഫാറൂഖി സംസാരിച്ചു. Mookkuthala Live 🌎

വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് അംഗം.

Image
ചങ്ങരംകുളം:വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് അംഗം.നന്നംമുക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ മുസ്തഫയാണ് തന്റെ വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ,മെമ്പർമാരായ സാദിഖ് നെച്ചിക്കൽ.ശാന്തിനി രവീന്ദ്രൻ,കുഞ്ഞിമോൻ കിഴക്കേതിൽ,നാഹിർ ആലുങ്ങൽ,ഹംസ ചിറ്റയിൽ,ഉമ്മർ കുളങ്ങര,സൈഫു കുളത്തിങ്ങൽ,ഷെരീഫ് കാഞ്ഞിയൂർ,ബക്കർ ചാലുപറമ്പിൽ,മൻസൂർ മാട്ടം,സുബൈർ തട്ടം തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി.... മൂക്കുതല 

മൂക്കുതല എം.എസ്.എം പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Image
മൂക്കുതല: മൂക്കുതല മഹല്ലിൽ പ്രവർത്തിക്കുന്ന എം. എസ്. എം. പ്രവർത്തകരുടെ നേതൃത്വത്തിൽ മഹല്ല് പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംഘടന പ്രവർത്തകരായ അബ്ഷർ ഹസ്സൻ, സമാൻ വിരളിപ്പുറത്ത്, ആമീൻ മുക്കുതല, ഷഹീം വിരളിപ്പുറത്ത്, എന്നിവരും കെ.എൻ.എം പ്രവർത്തകരായ ബിരാവു , അബൂബക്കർ , കുഞ്ഞിപ്പക്ക എന്നിവരും ഉദ്യമത്തിൽ പങ്കാളികളായി.  Mookkuthala Live🌎

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് സാമ്പത്തികസഹായം കൈമാറി.

Image
ഓൺലൈൻ പഠനത്തിന് സാമ്പത്തികമായ് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായ് നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സാമ്പത്തിക സഹായം മുക്കുതല ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപികയെ ഏൽപ്പിച്ചു. Mookkuthala Live 🌎

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിൽ അണുനശീകരണം നടത്തി.

Image
മൂക്കുതല: കോവിഡ് പോസറ്റീവ് ആയതിനു ശേഷം നെഗറ്റീവ് ആയ ആളുകളുടെ വീടുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി.വി. ഷൺമുഖൻ്റെ നേതൃത്വത്തിൽ വാർഡിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾ വിശ്രമമില്ലാതെ അണുനശീകരണം നടന്നുകൊണ്ടിരിക്കുന്നത്. ആർ. ആർ. ടി മെമ്പർമാരായ അക്ഷയ്, ശ്രീജിത്ത്,സാബിത്ത് തുടങ്ങിയവർ പങ്കാളികളായി. Mookkuthala Live 🌎

എ. എൽ. ഐ. എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാർത്തോമ സ്കൂളിലെ വിദ്യാർഥികൾ ഉന്നത വിജയം നേടി.

Image
നന്നമ്മുക്ക്: അറബിക് ലേണിങ് ഇമ്പ്രൂവ്മൻ്റ് ഫോഴ്സ് (എ. എൽ. ഐ. എഫ്) വായന ദിനവുമായി സംസ്ഥാന തലത്തിൽ നടത്തിയ അറബിക് ക്വിസിൽ ഉന്നത വിജയം നേടി മാർത്തോമാ സിറിയൻ യു.പി. സ്കൂളിലെ വിദ്യാർഥികൾ. എൽ. പി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ മൂന്നു വിദ്യാർഥികൾ എ പ്ലസ് ഗ്രേഡും, പതിനഞ്ച് വിദ്യാർഥികൾ എ ഗ്രേഡും നേടി. Mookkuthala Live 🌎

ഇടത് സർക്കാരിന്റെ വനം കൊള്ളക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി.

Image
ചങ്ങരംകുളം: ഇടത് സർക്കാരിന്റെ വനം കൊള്ളക്കെതിരെ യു.ഡി.എഫിന് ശക്തമായ പ്രതിഷേധം. കോടികളുടെ അഴിമതി നടത്തിയ തീവെട്ടി കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തലത്തിൽ യു ഡി.എഫ് നടത്തുന്ന സമരത്തിന് ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കാഞ്ഞിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എ. വി. അബ്ദുറു അധ്യക്ഷത വഹിച്ചു. മുസ്തഫ ചാലുപറമ്പിൽ, സി.എ. ആലിക്കുട്ടി ഹാജി, സൈഫുദ്ദീൻ കുളത്തിങ്കൽ, വി.കെ.എം. നൗഷാദ്, എം.വി ഉണ്ണികൃഷ്ണൻ, കെ കെ ഗഫൂർ, പ്രണവം പ്രസാദ്, സി. വി. ജബ്ബാർ,  കെ. ബീരാവു ചേലക്കടവ്, സതീശൻ കാരയിൽ, കെവി സലീം എന്നിവർ പങ്കെടുത്തു. യോഗത്തിനു ഉമ്മർ കുളങ്ങര സ്വാഗതവും കബീർ മാളിയേക്കൽ നന്ദിയും പറഞ്ഞു. Mookkuthala Live 🌎

ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ പരാതി നല്‍കിയ യുവാവിന്റെ വീട് അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം:പൗരസമിതി.

Image
ചങ്ങരംകുളം: ചിയ്യാനൂരിൽ ലഹരിമാഫിയ നാട്ടുകാരുടെയും മദ്യ ലഹരി വിരുദ്ധ കൂട്ടായ്മയിലെ മെംബർ റഫീഖിന്റെയും വീട് ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുയും ചെയ്ത‌ പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്ത്‌ മാതൃകാപരമായി ശിക്ഷിക്കണമെന്ന്  ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു. ലഹരി മാഫിയകളിൽ നിന്ന് നാട്ടുകാർക്ക്‌ സംരക്ഷണം കൊടുക്കാതെ നാട്ടുകാരുടെ മദ്യലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാരവാഹിയായ അബ്ദുൽ കാദറിനെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലിട്ട നടപടിയിൽ പൗരസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വാരിയത്ത്‌ മുഹമ്മദലി, കുഞ്ഞിമുഹമ്മദ്‌ പന്താവുർ, കെ സി അലി, കെ അനസ്‌, റാഫി പെരുമുക്ക്‌, അബ്ദുൽ കരീം ആലംകോട്‌, സുരേഷ്‌ ആലംകോട്‌, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു. Mookkuthala Live 🌎

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിൽ അണുനശീകരണം നടത്തി.

Image
മൂക്കുതല: കോവിഡ് പോസറ്റീവ് ആയതിനു ശേഷം നെഗറ്റീവ് ആയ ആളുകളുടെ വീടുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. ഫയാസിൻ്റെ നേതൃത്വത്തിൽ മൂക്കുതല ചേലക്കടവ്, മൂചിക്കൽ പ്രദേശങ്ങളിലെ വീടുകളാണ് അണുനശീകരണം നടത്തി യത്. ആർ. ആർ. ടി മെമ്പർമാരായ സൽമാൻ ഫാരിസ്,ബാസിൽ, ശാമിൽ,റഹീം ചേലക്കടവ് തുടങ്ങിയവർ പങ്കാളികളായി. Mookkuthala Live 🌎

മൂക്കുതല യൂത്ത് കോൺഗ്രസ് കമ്മറ്റിയും കെ. എൻ. എം മഹല്ല് കമ്മറ്റിയും സംയുക്തമായി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി.

Image
മൂക്കുതല: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി. മൂക്കുതല യൂത്ത് കോൺഗ്രസ് കമ്മറ്റിയും കെ. എൻ. എം മഹല്ല് കമ്മറ്റിയും സംയുക്തമായി ചേർന്നാണ് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറിയത്. വടക്കുമുറി ജി. എം. എല്.പി. സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കാണ് ഇരു കമ്മറ്റികളും ചേർന്ന് മൊബൈൽ ഫോൺ നൽകിയത്. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. ഫയാസ് അധ്യക്ഷത വഹിച്ചു. പതിനേഴാം വാർഡ് മെമ്പർ രാഗി രമേശ്, സ്കൂളിൻ്റെ പ്രധാന അധ്യാപികയായ മിനി ടീച്ചർ, അധ്യാപികയായ ഷിംന, നവാസ് വിരളിപ്പുറത്ത്.,വീരാവു കെ. വി, മുഹമ്മദാലി എ.വി,റഹീം ചേലക്കടവ്,അനീഷ് മൂക്കുതല, മൊയ്തുണ്ണി കെ.എച്ച് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഇന്ധനവില വർദ്ധനക്കെതിരെ വാഹനങ്ങൾ റോഡിൽ നിർത്തി പ്രതിഷേധിച്ചു.

Image
ചങ്ങരംകുളം:കേന്ദ്ര സർക്കാറിന്റെ ഇന്ധന വില കൊള്ളക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹനം നിരത്തിൽ നിർത്തിയിടൽ സമരം ചങ്ങരംകുളം ഹൈവെ ജംഗ്ഷനിൽ നടന്നു.കാലത്ത് 11 മുതൽ 11.15 വരെ തൃശ്ശൂർ - കോഴിക്കോട് & പുത്തൻപള്ളി റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഹൈവെ ജംഗ്ഷനോട് ചേർന്ന് നിർത്തിയാണ് സമരം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം വി.വി.കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിൽ പി.ടി. കാദർ ഉദ്ഘാടനം ചെയ്തു.അബ്ദു പള്ളിക്കര സ്വാഗതവും എം.അജയഘോഷ് നന്ദിയും രേഖപ്പെടുത്തി.കാരയിൽ അപ്പു,വി.സെയ്ദ്,കെ.കെ.സതീശൻ, കെ.ബി.ശിവദാസൻ എന്നിവർ സംസാരിച്ചു. Mookkuthala Live 🌎

ജി.എച്ച്.എസ്. എസ് മൂക്കുതല എസ്.പി.സി വിദ്യാർത്ഥികൾക്ക് സൗജന്യ യോഗാ ക്ലാസ് ആരംഭിച്ചു.

Image
ചങ്ങരംകുളം: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ചേതന യോഗയും യോഗാ അസോസിയേഷൻ കേരളയും അതിജീവനം യോഗയിലൂടെ എന്ന സന്ദേശം ഉയർത്തി കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തി വരുന്ന സൗജന്യ യോഗാ പരിശീലന ക്ലാസ്സിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് മൂക്ക് തലയിലും ഗൂഗിൾ പ്ലാറ്റ്ഫോമിൽ 2021 ജൂൺ 20ന് വൈകും നേരം 5 മണിക്ക് ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ് സ്ക്കൂൾ എച്ച്.എം എം രാധ ടീച്ചർ സ്വാഗതവും പി. ടി. എ. പ്രസിഡന്റ് ലക്മണൻ അധ്യക്ഷനുമായ ചടങ്ങ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ ഉത്ഘാടനം ചെയ്തു ഡോ:കെ.രാജഗോപാൽ (ജനറൽ സെക്രട്ടറിയോഗാ അസോസിയേഷൻ കേരള),മുഖ്യാഥിതിയായി ഡൊ:വിനോദ് കുമാർ ( പ്രഫസർ കോട്ടക്കൽആയൂർവേദ കേളേജ്) മുഖ്യ പ്രഭാഷണവും വർഡ് മെമ്പർഷൺമുഖൻ പി.പി., ശരീധരൻ പോരൂർ (ജില്ലാ സെക്രട്ടറി യോഗാ അസോസിയേഷൻ മലപ്പുറം), വാസുണി (എസ് ഐ ഓഫ് പോലീസ് കുറ്റിപ്പുറം) ഷൺമുഖൻ മാസ്റ്റർ ( സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസയും ' യോഗാധ്യാപകരായ ആലങ്കോട് സുരേഷ് (ഡയറക്ടർ;ആര്യാസ് സ്ക്കൂൾ ഓഫ് യോഗ) നിജാ ബൈജു (കോഡിനേറ്റർ ആര്യാസ് സ്ക്കൂൾ ഓഫ് യോഗ) എന്നിവർ ക്ലാസ്സുകർക്ക് തുടക്കം കുറിച്ചു ശശികുമ

മൂക്കുതല ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6.6 ലക്ഷം രൂപ നൽകി.

Image
മൂക്കുതല: പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 660122 രൂപ നൽകി. പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ, ഓഫീസ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 67 പേർ ചേർന്നാണ് തങ്ങളുടെ ശമ്പളത്തിൽ നിന്നും ആകെ 6.6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.  അധ്യാപകരുടെയും,ജീവനക്കാരുടെയും സംഘടനകൾ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിൻ ചലഞ്ച്, പൾസ് ഓക്സിമീറ്റർ ചലഞ്ച് എന്നിവയിലും മൂക്കുതലയിലെ അധ്യാപകരും ,ജീവനക്കാരും പങ്കെടുത്തിരുന്നു. കൂടാതെ ഇവരിൽ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അവ ഒരുക്കിക്കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം രക്ഷിതാക്കളുമായി ചേർന്ന് ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് ഈ സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും. Mookkuthala Live 🌎

നൂറ്റമ്പതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ചിറക്‌ എസ്.ഐ.പി. കൂട്ടായ്മ.

Image
ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള ചിറക് വിദ്യാർത്ഥി കൂട്ടായ്മ പാവപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾകൾക്ക്‌ പഠനോപകരണങ്ങൾ വിതരണം നടത്തി. 150 വിദ്യാർത്ഥികൾക്കാണ് ചിറക്‌ കൂട്ടായ്മ സ്കൂൾ കിറ്റ് നൽകിയത്.  കാരുണ്യം പാലിയേറ്റീവ് കെയറിലുള്ള ജീവനക്കാരുടെ കുടുംബത്തിലെ വിദ്യാർത്ഥികൾക്കും കിറ്റുകൾ കൈമാറി. ചിറക് കൂട്ടായ്മയിലെ വിദ്യാർത്ഥികൾ സ്വയം പിരിച്ചെടുത്ത ഫണ്ട്‌ ഉപയോഗിച്ചാണ് കിറ്റുകൾ നൽകിയത്. എം.കെ റസീം വളയംകുളം, തഹ്‌സീന നർഗീസ്‌ നന്നമുക്ക്‌, ജദീർ മുഹമ്മദ്‌ മൂകുതല, മറിയ തഹമിന നരണിപ്പുഴ, എം ജെ ഷിബിൽ വളയംകുളം, ശബീൽ അമയിൽ, ഷൗഫീന സക്കീർ പഴഞ്ഞി, മുഹമ്മദ്‌ ഇർഫാൻ പള്ളിക്കര, ഫയാസ്‌ മാണിശ്ശേരി എന്നിവർ നേതൃത്വം നൽകി.

ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിട്ട കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു.

Image
മൂക്കുതല: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു കുടുംബത്തിന് കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ കെ. എസ്.യു. നന്നംമുക്ക് മണ്ഡലം വാങ്ങി കൊടുത്തു. മൊബൈൽ ഫോൺ മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ കുടുംബത്തിന് കൈമാറി, മണ്ഡലം ജനറൽ സെക്രട്ടറി ഷബീൽ ആമയിൽ,സതീഷ് നരണിപ്പുഴ ,സെക്രട്ടറിമായ അനസ് കാഞ്ഞിയൂർ, അബ്ശർ പുറത്താട്ട് , ലുബൈബ് ചേലക്കടവ് എന്നിവർ പങ്കടുത്തു. Mookkuthala Live 🌎

ചങ്ങരംകുളം ടൗൺ കമ്മറ്റി ഐ.എൻ.ടി.യു.സി ചുമട്ടു തൊഴിലാളി യൂണിയൻ നിവേദനം നൽകി.

Image
ചങ്ങരംകുളം: നന്നംമുക്ക് ആലംകോട് പഞ്ചായത്തിലെ മുഴുവൻ ചുമട്ടു തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി എത്രയും വേഗം വാക്സിൻ വിതരണം ചെയ്യണം എന്ന് നന്നംമുക്ക് ആലംകോട് പഞ്ചായത്ത് സെക്രട്ടറിമാർക്കും മെഡിക്കൽ ഓഫീസർമാർക്കും നിവേദനം നൽകി. INTUC നേതാക്കളായ ഷമീർ, അഗസ്റ്റിൻ, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ എന്നിവരും പങ്കെടുത്തു. Mookkuthala Live 🌎

പെട്രോൾ ഡീസൽ വില വർധനവിനെതിരെ കെഎസ്.കെ.ടി.യു. പ്രതിഷേധ സമരം സംഘടിപ്പിച്ചു

Image
ചങ്ങരംകുളം: പെട്രോൾ ഡീസൽ വിലവർധനവിനെതിരെ കെഎസ്.കെ.ടി.യു. നന്നമുക്ക് അലംകോട്, പഞ്ചായത്ത്‌ കമ്മറ്റികളുടെ അഭിമുഖ്യത്തിൽ ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധാസമരം സംഘടിപ്പിച്ചു. സമരത്തിന് നന്നമുക്ക് എൽ. സി സെക്രട്ടറി സഖാവ്. കെ.കെ മണികണ്ഠൻ ഉൽഘാടനം ചെയ്തു.കെഎസ്.കെ.ടി.യു. പഞ്ചായത്ത്‌ സെക്രട്ടറി സഖാവ്. കെ വേലായുധൻ സ്വാഗതം പറഞ്ഞു അലങ്കോട് സെക്രട്ടറി ബാലകൃഷ്ണൻ നന്ദി പറഞ്ഞു. Mookkuthala Live 🌎

നന്നമ്മുക്ക് മണ്ഡലം ഗാന്ധി ദർശൻ വേദി പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ചു.

Image
ചങ്ങരംകുളം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നമ്മുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ചു. ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിൽ വച്ച് നടന്ന സമര പരിപാടി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ നന്നമ്മുക്ക് മണ്ഡലം ചെയർമാൻ കെ.ബി.ശിവദാസൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.സിദ്ദിക്ക് ചുള്ളിയിൽ, ഉമ്മർ കുളങ്ങര, അഷ്റഫ് പുറത്താട്ട്, മുസ്തഫ, വി.കെ.എം. നൗഷാദ്,അനീഷ് കെ.സി തുടങ്ങിയവർ പങ്കെടുത്തു. അഷ്റഫ് കെ. എ യോഗത്തിന് സ്വാഗതം ആശംസിച്ചു. Mookkuthala Live 🌎

പ്രായമായവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം; യു.ഡി.എഫ് മെമ്പർമാരുടെ ഇടപെടൽ ഫലം കണ്ടു.

Image
നന്നമ്മുക്ക്: പ്രായമായവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഇടപെടൽ ഫലം കണ്ടു. നന്നംമ്മുക്ക് പഞ്ചായത്തിലെ ആദ്യ വാക്സിൻ എടുത്ത 84 ദിവസം കഴിഞ്ഞ പ്രായമുള്ള ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ ഓണലൈൻ ഷെഡ്യൂൾ ഇല്ലാതെ തന്നെ സ്പോർട് രജിസ്റ്റർ വഴി നാളെ (16.06.21 ബുധനാഴ്ച) മുതൽ ആരംഭിക്കും. കഴിഞ്ഞ ദിവസം ഈ വിഷയത്തെ മുൻ നിർത്തി യു ഡി.എഫ് മെമ്പർമാർ ജില്ലാ മെഡിക്കൽ ഓഫീസറിനും ജില്ലാ കളക്ടർക്കും നിവേദനം നൽകിയിരുന്നു. പഞ്ചായത്തിൽ ആയിരത്തിൽ അധികം ആളുകളാണ് ഒന്നാം ഡോസ് വാക്സിൻ എടുത്ത് രണ്ടാം ഊഴത്തിനായി കാത്തിരിക്കുന്നത്.  Mookkuthala Live 🌎

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

Image
ചങ്ങരംകുളം: നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ മലപ്പുറം ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി. പഞ്ചായത്തിലെ 1000ത്തിൽ അധികം ആളുകൾ ആദ്യ ഡോസ് വാക്സിൻ എടുത്ത്  സെക്കന്റ് ഡോസ് വാക്സിന് വേണ്ടി സർക്കാർ ഓർഡർ പ്രകാരം 84 ദിവസം കഴിഞ്ഞ് കാത്തിരിക്കുന്നവരാണ്. എന്നാൽ ഇത്തരം ആളുകൾക്ക് സെക്കന്റ് വാക്സിൻ ലഭിക്കണമെങ്കിൽ ഓണ്ലൈനായി സമയം ഷെഡ്യൂൾ ചെയ്യേണ്ട നിർബന്ധ സാഹചര്യമാണ്.  സാധാരണക്കാരായ അനേകം ആളുകൾക്ക് ഈ സംവിധാനം മൂലം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും,  മാത്രമല്ല രോഗികൾ അടക്കം പ്രായമായ നിരവധി ആളുകൾ വലിയ  രീതിയിലുള്ള പ്രായസങ്ങൾ ഈ സംവിധാനം കാരണം അനുഭവിക്കുന്നുണ്ടെന്നും, അത്തരം ആളുകൾക്ക്  സ്‌പോർട് രജിസ്ട്രേഷൻ വഴി സെക്കന്റ് ഡോസ് വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നന്നംമ്മുക്ക് പഞ്ചായത്തിലെ യൂഡിഫ് മെമ്പർമാർ ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും നേരിട്ടെത്തി നിവേദനം നൽകിയത്. ആയതിന്റെ അടിസ്ഥാനത്തിൽ  ജില്ലാ മെഡിക്കൽ ഓഫീസർ നന്നംമ്മുക്ക് പഞ്ചായത്തിന് ആവശ്യമായ പ്രത്യേക അനുമതി ന

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ദീർഘ ദൂര യാത്രക്കാർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

Image
ചങ്ങരംകുളം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ചങ്ങരംകുളം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ചങ്ങരംകുളം ഹൈവേയിൽ വച്ചാണ് ഭക്ഷണപ്പൊതി വിതരണം നടത്തപ്പെട്ടത്. വിതരണത്തിന് വിസ്ഡം ഡിസാസ്റ്റർ ചങ്ങരംകുളം യൂണിറ്റിന്റെ ചെയർമാൻ മുജീബ് മൗലവി കോടത്തൂരും, കൺവീനർ ജമാൽ ആറ്റിങ്ങലും, നേതൃത്വത്തെ നൽകി. കമ്മറ്റി ഭാരവാഹികളായ സാഗർ മാട്ടം, ഹക്കീം എരമംഗലം, ജിഷാർ മാട്ടം, അനസ് ഒതളൂർ, എന്നിവർ പങ്കാളികളായി. നാളെയും സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണ പൊതി വിതരണം നടത്തപ്പെടും എന്ന് ഭാരവാഹികൾ അറിയിച്ചു. Mookkuthala Live 🌎

നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

Image
ചങ്ങരംകുളം:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിൻറെ വാക്സിൻ വിതരണത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന വികലമായ വാക്സിൻ നയം തിരുത്തുക വാക്സിനു വേണ്ടി മാറ്റി വെച്ച എന്ന് പറയുന്ന 35,000 കോടി രൂപയെ കുറിച്ച് സുപ്രീംകോടതി ആവശ്യപ്പെട്ട യഥാർത്ഥ നിജസ്ഥിതി വെളിപ്പെടുത്തുക പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചങ്ങരംകുളം പെട്രോൾ പമ്പിന് പരിസരത്ത് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ സമരം മണ്ഡലം പ്രസിഡൻറ് ഉമ്മർ കുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ കെ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു മുഹമ്മദ് നവാസ്, അഷ്റഫ് പുറത്താട്ട്, ഉണ്ണികൃഷ്ണൻ, മുസ്തഫ ചാലു പറമ്പിൽ, ജലാൽ പന്തൻകാടൻ, റഷീദ്,കെ സി അലി, തുടങ്ങിയവർ പ്രസംഗിച്ചു. Mookkuthala Live 🌎

നിര്യാതയായി.

Image
മൂക്കുതല വടക്കുമുറി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പരേതനായ തോപ്പിൽ മണാളത്ത് ബാലൻ നായർ ഭാര്യ തങ്കമ്മു അമ്മ (81) നിര്യാതയായി.  മക്കൾ വിജയൻ (കേരള ഗ്രാമീൺ ബാങ്ക് മലപ്പുറം), ഉദയൻ (കോട്ടക്കൽ ആര്യവൈദ്യ ശാല, ചാലിശ്ശേരി), പത്മജ (ദുബായ്), മരുമക്കൾ ജയശ്രീ, സജിത, കമൽദാസ്.സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ. Mookkuthala Live 🌎

പതിനഞ്ച് വർഷമായി ഓടുന്ന ഡിസൽ വണ്ടികൾ നിരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയം തിരുത്തുക:സി.ഐ.ടി.യു

Image
മൂക്കുതല: സി.ഐ.ടി.യു ദേശീയ പ്രക്ഷോപത്തിൻ്റെ ഭാഗമായി ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ - സി. ഐ. ടി. യു. മൂക്കുതല യൂണിറ്റിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ മൂക്കുതല പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 15 വർഷം പഴക്കമുള്ള മോട്ടോർ വാഹനങ്ങൾ നിരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ബിജെപി സർക്കാറിൻ്റെ നയം തിരുത്തി ആയത് 20 വർഷമാക്കാൻ വേണ്ട പുന: നടപടികൾ സ്വീകരിക്കണമെന്നാവശ്യം മുൻനിർത്തിയാണ് സമരം സംഘടിപ്പിച്ചത്. കോവിഡ് പോലുള്ള ഈ മഹാമാരിക്കാലത്ത് ജനദ്രോഹ നടപടികൾ ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ നീതി പുലർത്തണമെന്നും, ദിനംപ്രതി വർദ്ധിപ്പിച്ചു വരുന്ന പെട്രോൾ, ഡീസൽ വിലകൾ അതിൻ്റെ ഉച്ഛസ്ഥായിൽ എത്തിയിരിക്കുകയാണ് ആയതിന് പരിഹാരം കാണണമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റി ചങ്ങരംകുളം മേഖല സെക്രട്ടറി സഖാവ് എം.അജയഘോഷ് സംസാരിച്ചു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ - CITU മൂക്കുതല യൂണിറ്റ് പ്രസിഡണ്ട് സി. കരുണാകരൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ യൂണിറ്റ് സെക്രട്ടറി പി.വി.ഷൺമുഖൻ,എ.വി.പ്രകാശൻ,പി.പി.കുഞ്ഞാപ്പ,എം.ഹരിദാസൻ എന്നിവർ സംസാരിച

പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളോടൊപ്പം; ലോക്ഡൗൺ കാലത്ത് പച്ചക്കറി കിറ്റുകളുമായി കാഞ്ഞിയൂർ മുസ്ലിംലീഗ് യൂണിറ്റ്.

Image
ചങ്ങരംകുളം: പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളോടൊപ്പം എന്ന പേരിൽ ലോക്ഡൗൺ കാലത്ത് പച്ചക്കറി കിറ്റുകളുമായി കാഞ്ഞിയൂർ യൂണിറ്റ് മുസ്ലിംലീഗ്. പ്രദേശത്തെ 135 വീടുകളിലാണ് ലീഗിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. വിതരണത്തിൻ്റെ ഉദ്ഘാടനം മുസ്ലിംലീഗ് നേതാവ് അഷറഫ് കോക്കൂർ നിർവ്വഹിച്ചു. മെമ്പർമാരായ മുസ്തഫ ചാലുപറമ്പിൽ, സാദിഖ് നെച്ചിക്കൽ എന്നിവർ പങ്കെടുത്തു. സൈഫു കുളത്തിങ്ങൽ, കബീർ ഇറക്കത്ത്, ഷരീഫ് മണാളത്ത്, ഷാക്കിർ കാഞ്ഞിയൂർ, ഷൗക്കത്ത്,സുലൈമാൻ,സൈഫു പി. എ, ഷിബാൽ ,അൻസിൽ, നിഹാൽ, നിദാസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. Mookkuthala Live 🌎

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: കേരള സർക്കാരിന്റെ ബജറ്റിൽ മലപ്പുറം ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നന്നംമുക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐനിച്ചോട് മൃഗാശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം വനിത ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാടും, കാഞ്ഞിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പഞ്ചായത്തംഗം കാട്ടിൽ അഷ്റഫും ഉദ്ഘാടനം ചെയ്തു. ഇ.പി. ഏനു, കെ.പി അബു, നരണിപ്പുഴ മുഹമ്മദലി, പി.എം.കെ കാഞ്ഞിയൂർ, എ.വി അബ്ദുറു, ഇബ്രാഹീം മൂക്കുതല, റാഷിദ് നെച്ചിക്കൽ, മുഹമ്മദ് ഫാറൂഖി, ഷരീഫ് മണാളത്ത്, സാദിഖ് നെച്ചിക്കൽ, ടി.ഉമ്മർ, ഒ.വി ഹനീഫ, കെ.വി മൊയ്തുണ്ണി, സൈഫു കുളത്തിങ്ങൽ, പി.കെ കബീർ, ഷാക്കിർ കാഞ്ഞിയൂർ, തുടങ്ങിയവരും നേതൃത്വം നൽകി. Mookkuthala Live 🌎

ഇന്ധന വില വർധനവിനെതിരെ പെട്രോൾപമ്പിന് മുന്നിൽ പ്രധിഷേധ മതിൽ തീർത്ത് യൂത്ത് കോണ്‍ഗ്രസ്.

Image
ചങ്ങരംകുളം: പെട്രോൾ ,ഡീസൽ,പാചകവാതകം തുടങ്ങിയവയുടെ വിലനിലവാരം അനുദിനം അനിയന്ത്രിതമായി രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് ന്നനംമുക്ക് മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് പെട്രോൾ പമ്പിന് മുന്നിൽ പ്രധിഷേധ മതിൽ തീർത്തു . കോവിഡ്-ലോക്ക്ഡൗൺ മൂലം പൊതുജനം വലയുമ്പോൾ അംബാനിമാർക്കും അദാനിമാർക്കും സുഖസൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുന്നരീതിയിലുള്ള തീരുമാനങ്ങളുമായാണ് നരേന്ദ്ര മോഡി ഗവണ്മെന്റ് മുന്നോട്ട് പോകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.  യൂത്ത് കോണ്‍ഗ്രസ് ന്നനംമുക്ക് മണ്ഡലം പ്രസിഡന്റ് അനീഷ് ഭാരവാഹികള്‍ ആയ നിധിന്‍ ഭാസ്കർ,നിധിന്‍ ആനന്ദ്, ഇർഷാദ് പള്ളിക്കര,സില്‍വെസ്റ്റര്‍ സിദ്ധീക്ക്, സതീഷ്, നൂർഷൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കനത്ത മഴയെ തുടർന്ന് മൂക്കുതല ഗുരുജി നഗറിൽ വീട്ടു കിണർ ഇടിഞ്ഞ് താണു.

Image
മൂക്കുതല: ശക്തമായ മഴയെ തുടർന്ന് മൂക്കുതല ഗുരുജി നഗറിലെ വീട്ടു കിണർ ഇടിഞ്ഞ്താണു. ചേലക്കടവ് രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപത്ത് പെരുമ്പാത്തേൽ പ്രകാശൻ്റെ വീട്ടുവളപ്പിലെ കിണറാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാണത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വന്നപ്പോഴാണ് വീട്ടുകാർ സംഭവം തിരിച്ചറിഞ്ഞത്. കിണറിന് 15 കോൽ ആഴമുണ്ട്. Mookkuthala Live 🌎

പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക പി. പി. ഇ. കിറ്റ് വാങ്ങാൻ സംഭാവന നൽകി കുരുന്നുകൾ മാതൃകയായി.

Image
മൂക്കുതല: പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക പി. പി. ഇ. കിറ്റ് വാങ്ങാൻ സംഭാവന നൽകി കുരുന്നുകൾ മാതൃകയായി. ചേലക്കടവ് കൊങ്ങനം വീട്ടിൽ മുജീബ് മൗലവി - ഷന ദമ്പതിമാരുടെ കുഞ്ഞുങ്ങളായ അഫ്താബ്,ആതിഫ എന്നിവരാണ് തങ്ങൾക്ക് സമ്മാനമായി ലഭിച്ച തുക പി. പി. ഇ. കിറ്റ് വാങ്ങാൻ സംഭാവന നൽകിയത്. തുക നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. ഫയാസ് ഏറ്റുവാങ്ങി.ആർ. ആർ. ടി മെമ്പർമാരായ ഗഫൂർ, ഷാമിൽ, അദ്നാൻ എന്നിവർ പങ്കുചേർന്നു. മുക്കം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഫ്താബ്. ആത്തിഫ വടക്കുമുറി ജി. എം. എൽ. പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. Mookkuthala Live 🌎

560 വീടുകളിൽ പച്ചക്കറി കിറ്റ് നൽകി സേവാഭാരതി ഗുരുജിനഗർ ശാഖ.

Image
മൂക്കുതല: കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ സേവന പ്രവർത്തനത്തിൽ സജീവമായി സേവാഭാരതി ഗുരുജിനഗർ ശാഖ. സന്നദ്ധ സേവന പ്രവർത്തനത്തിനായി വാഹനം സജ്ജമാക്കിയും, രോഗികളെ ആശുപത്രികളിൽ എത്തിച്ചും, മരുന്നും മറ്റു ആവശ്യസാധനങ്ങളും എത്തിച്ചും, വിടുകൾ അണുനശീകരണം നടത്തിയും മാതൃകയായി പ്രവർത്തിച്ച സേവാഭാരതി യൂണിറ്റ് ഇന്ന് നന്നംമുക്ക് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ 560 വിടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. പ്രവർത്തനത്തിന് RSS മൂക്കുതല മണ്ഡൽ കാര്യവാഹക് മണികണ്ഠൻ എൻ.വി, ശാഖ കാര്യവാഹക് പ്രകാശൻ പി, വൈശാഖ്. വി, സനൽ സി, രഞ്ജിത് വി. ആർ, രതീഷ്, സുജീഷ് പി, നിവേദ് എൻ.വി, രഖിൽ എ, ശ്രീരാഗ്, അനഘ, ചൈതന്യ, പവിത്ര എന്നിവർ നേതൃത്വം നൽകി. Mookkuthala Live 🌎

ആദ്യാക്ഷരത്തിൻ്റെ വെള്ളിവെളിച്ചം പകർന്ന മൂക്കുതല-വടക്കുംമുറി എൽ. പി സ്കൂളിന് ഡി.വൈ.എഫ്.ഐ ചേലക്കടവ് യൂണിറ്റിൻ്റെ ശുചിത്വ സേവനം.

Image
വർഷകാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഡ്രൈഡേ വാരാചരണത്തിൻ്റെ ഭാഗമായി മൂക്കുതല - വടക്കുംമുറി ജി. എം. എൽ. പി സ്കൂൾ പരിസരം സ്കൂളിൻ്റെ പൂർവ്വ വിദ്യാർഥികളായ ഡി.വൈ.എഫ്.ഐ. ചേലക്കടവ് യൂണിറ്റിൻ്റെ പ്രവർത്തകർ ഏറ്റെടുത്തു നടത്തി. ഡി.വൈ.എഫ്.ഐ. ചേലക്കടവ് യൂണിറ്റിൻ്റെ ചാർജ് വഹിക്കുന്ന ജെനു മൂക്കുതല, പ്രസിഡൻ്റ് സുമേഷ്, സെക്രട്ടറി സുഭാഷ്, ജിഷ്ണു, വിപിൻദാസ്, വിഷ്ണു, അഭിനവ്, സ്കൂൾ പി. ടി. എ പ്രസിഡൻ്റ് ബഷീർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. Mookkuthala Live 🌎

കെ. എസ്. യു. നന്നമ്മുക്ക് മണ്ഡലം കമ്മിറ്റി ദീർഘദൂര യാത്രക്കാർക്ക് ചായ വിതരണം ചെയ്തു.

Image
ചങ്ങരംകുളം: ലോക്ക്‌ഡൗണിനെ തുടർന്ന് ഹോട്ടലുകളും മറ്റ് കടകളും നേരത്തെ അടച്ചതിനെ തുടർന്നുള്ള സാഹചര്യത്തിൽ  കെ. എസ്. യു. നന്നമ്മുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീർഘദൂര യാത്രക്കാർക്ക് ചായ വിതരണം ചെയ്തു. ചങ്ങരംകുളം ഹൈവേയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കെ. എസ്. യു. ജില്ലാ സെക്രട്ടറി കണ്ണൻ നമ്പ്യാർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ മണ്ഡലം ജനറൽ സെക്രട്ടറി ഷബീൽ ആമയിൽ ,സെക്രട്ടറിമാരായ അബ്ശർ പുറത്താട്ട് ,ലുബൈബ് ചേലക്കടവ് ,അൻസിൽ മാട്ടം ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു. Mookkuthala Live 🌎

സേവാഭാരതി മൂക്കുതല യൂണിറ്റ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

Image
മൂക്കുതല: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ മുഴുവൻ വീടുകളിലും (460 വീടുകൾ) സേവാഭാരതി മൂക്കുതല യൂണിറ്റ് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ സബിത വിനയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗങ്ങളായ വിനയകുമാർ വാഴുള്ളി, അനീഷ് K, ലാൽ കൃഷ്ണ, അനീഷ് P P, ഷീജ വിജയൻ , ജിഷ്ണ, രജീഷ്, ദേവൻ, ബാബു എന്നിവർ പങ്കെടുത്തു. Mookkuthala Live 🌎

പരിസ്ഥിതി വാരാചരണം; കാഞ്ഞിയൂരിൽ സൗഹൃദ കൂട്ടായ്മ വിവിധ പ്രവർത്തനങ്ങൾ നടത്തി.

Image
പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിയൂരിൽ സൗഹൃദ കൂട്ടായ്മ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കാഞ്ഞിയൂർ പാടം, പരിസര പ്രദേശങ്ങളുമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് റഫീക്ക്, ഷെഫീർ, സൈഫു, അമീർ, ഷെഹീർ, റാഷിദ് ,ഹക്കീം എന്നിവർ നേതൃത്വം നൽകി. മൂപരിസ്ഥിതി വാരാചരണം; കാഞ്ഞിയൂരിൽ സൗഹൃദ കൂട്ടായ്മ വിവിധ പ്രവർത്തനങ്ങൾ നടത്തി. Mookkuthala Live 🌎

എൽഡിഎഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു.

Image
മൂക്കുതല: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റീവ് പ്രഫുൽ പട്ടേലിനെ പിൻവലിക്കുക,ലക്ഷദ്വീപിൽ സംഘപരിവാർ തല്പര്യങ്ങൾ സംരക്ഷിക്കുന്ന മുഴുവൻ ഉത്തരവുകളും പിൻവലിക്കുക, കേന്ദ്ര ഭരണ പ്രദേശത്തിൻ്റെ സംരക്ഷണം കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം അറിയിച്ച് എൽഡിഎഫ് സംസ്ഥാനത്ത് നടത്തിയ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങൾക്ക് മുമ്പിലുള്ള പ്രതിഷേധം എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നിന്നംമുക്ക് പഞ്ചായത്തിലെ സബ് ഓഫീസുകൾ ഉൾപ്പെടെ നാല് പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ നടന്നു.മൂക്കുതല പോസ്റ്റ് ഓഫീസിന് മുമ്പിലെ സമരം സ: എം.അജയഘോഷിൻ്റെ അധ്യക്ഷതയിൽ സി.പി.ഐ.എം ഏരിയ സെൻ്റർ അംഗം വി.വി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.വി.ഷൺമുഖൻ,ശിവദാസൻ പട്ടേരി,വി.ബി.സിഞ്ചു, സത്യൻ കരുവാട്ട്, പ്രവീൻ.ഒ.പി എന്നിവർ സംസാരിച്ചു.

പ്രവാസികൾക്ക് വാക്‌സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം; UDF മെമ്പർമാർ ജില്ലാ കളക്ടർക്കും,പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി.

Image
ചങ്ങരംകുളം: നന്നംമ്മുക്ക് പഞ്ചായത്ത് പരിധിയിലുള്ള അനേകം പ്രവാസികൾ വാക്‌സിൻ ലഭിക്കാത്തതിനാൽ വളരെയധികം പ്രയാസം അനുഭവിക്കുന്നതിനാൽ. നിലവിലെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ വാക്‌സിനേഷൻ നിർബന്ധവും ആക്കിയതിനാൽ നാട്ടിൽ ലീവിന് വന്ന പ്രവാസികൾക്ക് വാക്‌സിൻ എടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. നിലവിൽ ഓൺലൈനായി സമയം ലഭിക്കുവാൻ  വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവികുന്നുണ്ട്. ആയത് മൂലം പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഒരു പ്രത്യേക അനുമതി നൽകി പ്രവാസികൾക്ക് സ്പോട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നന്നംമ്മുക്ക് പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ ജില്ലാ കളക്ടർക്കും,പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇസ്‌പെക്ടർ, മെഡിക്കൽ ഓഫീസർ എന്നിവക്ക് നിവേദനം നൽകി. മെമ്പർമാരായ     ഫയാസ്. കെ, വി കെ എം നൗഷാദ്, മുസ്തഫ സി പി, അഷറഫ് കാട്ടിൽ, സാദിഖ് നെച്ചിക്കൽ,റഈസ അനീസ്, ശാന്തിനി രവീന്ദ്രൻ, രാഗി രമേശ് സംബന്ധിച്ചു. Mookkuthala Live 🌎