കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

അനാഥരായ‌ കുടുംബങ്ങളിലെ കുട്ടികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ സൗജന്യ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ചങ്ങരംകുളം: വളയംകുളം ഇസ്‌ലാഹി അസോസിയേഷനു കിഴിലെ ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചുവരുന്നതും പിതാവ് നഷ്ടപ്പെട്ടത് മൂലം കഷ്ടത അനുഭവിക്കുന്നവരുമായ അറുപത് കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്‌കൂൾ പഠനോപകരണങ്ങൾ വിതരണം നടത്തിയത്. ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.
സ്റ്റുഡൻറ്റ്സ്‌ കോർണ്ണർ മാനേജർ ജിഷാർ പള്ളിക്കര, കെ വി അസ്‌ലം, പി പി ഖാലിദ്, കെ വി മുഹമ്മദ്, സി വി ഇബ്രാഹിം കുട്ടി, വി വി മൊയ്തുട്ടി, കെ.വി നൗഷാദ് , റൗളത്ത്, പി പി സാബിത്ത്, എം.കെ റസിം , നിഹാൽ ഫാറൂഖി സംസാരിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.