ചങ്ങരംകുളം: നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ മലപ്പുറം ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി. പഞ്ചായത്തിലെ 1000ത്തിൽ അധികം ആളുകൾ ആദ്യ ഡോസ് വാക്സിൻ എടുത്ത് സെക്കന്റ് ഡോസ് വാക്സിന് വേണ്ടി സർക്കാർ ഓർഡർ പ്രകാരം 84 ദിവസം കഴിഞ്ഞ് കാത്തിരിക്കുന്നവരാണ്. എന്നാൽ ഇത്തരം ആളുകൾക്ക് സെക്കന്റ് വാക്സിൻ ലഭിക്കണമെങ്കിൽ ഓണ്ലൈനായി സമയം ഷെഡ്യൂൾ ചെയ്യേണ്ട നിർബന്ധ സാഹചര്യമാണ്.
സാധാരണക്കാരായ അനേകം ആളുകൾക്ക് ഈ സംവിധാനം മൂലം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും, മാത്രമല്ല രോഗികൾ അടക്കം പ്രായമായ നിരവധി ആളുകൾ വലിയ രീതിയിലുള്ള പ്രായസങ്ങൾ ഈ സംവിധാനം കാരണം
അനുഭവിക്കുന്നുണ്ടെന്നും, അത്തരം ആളുകൾക്ക്
സ്‌പോർട് രജിസ്ട്രേഷൻ വഴി സെക്കന്റ് ഡോസ് വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നന്നംമ്മുക്ക് പഞ്ചായത്തിലെ യൂഡിഫ് മെമ്പർമാർ ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും നേരിട്ടെത്തി നിവേദനം നൽകിയത്. ആയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നന്നംമ്മുക്ക് പഞ്ചായത്തിന് ആവശ്യമായ പ്രത്യേക അനുമതി നൽകാമെന്ന് ഉറപ്പു നൽകി. കഴിഞ്ഞ ദിവസം പഞ്ചയത്തിലെ പ്രവാസികൾക്ക് വാക്സിൻ ലഭ്യമാക്കമെന്ന് ആവശ്യപെട്ട് ഇത്തരത്തിൽ നിവേദനം നൽകുകയും ആയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ മുഴുവൻ പ്രവാസികൾക്കും സ്പോട് രജിസ്‌ട്രേഷനിലൂടെ പ്രവാസി വാക്സിൻ മെഗാ ക്യാമ്പ് വഴി വാക്സിൻ നൽകിയിരുന്നു.
Mookkuthala Live 🌎
Comments
Post a Comment