കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോക്കുർ ഗവ.ഹയർ സെക്കണ്ടറി സ്കുളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കോക്കുർ എ. എച്ച്‌. എം. ഗവ. ഹയർ സെക്കണ്ടറി സ്കുളിലെ നിർദ്ധനരായ കുട്ടികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ സൗജന്യ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഒന്നാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെയുള്ള നിർദ്ധന കുടുംബത്തിലെ 50 കുട്ടികൾക്കാണു സ്‌കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
നമ്മുടെ സ്കൂളിലെ പുർവ്വ വിദ്യാർത്ഥിയായ സക്കീർ പള്ളിക്കുന്ന് ഉൾപ്പടെയുള്ള പൂർവ്വ വിദ്യാർത്ഥികൾ മുൻകയ്യെടുത്ത്‌ നടത്തുന്നതാണ്‌ ഈ പ്രോഗ്രാം. സ്റ്റുഡൻറ്റ്സ്‌ കോർണ്ണർ മാനേജർ ജിഷാർ പള്ളിക്കരയിൽ നിന്ന് സ്കൂൾ പി ടി എ പ്രസിഡന്റ്‌ പി പി സക്കീർ കിറ്റുകൾ ഏറ്റുവാങ്ങി. ഹെഡ്‌മിസ്റ്റ്രസ്‌ യു കെ സരള അദ്ധ്യക്ഷത വഹിച്ചു. പി കെ ഗീത, ഇ കെ മിനിമോൾ, കെ കെ രമ, കെ ശശീന്ദ്രൻ, വി സി ഉണ്ണികൃഷ്ണൻ സംസാരിച്ചു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.