കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പ്രവാസികൾക്ക് വാക്‌സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം; UDF മെമ്പർമാർ ജില്ലാ കളക്ടർക്കും,പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി.

ചങ്ങരംകുളം: നന്നംമ്മുക്ക് പഞ്ചായത്ത് പരിധിയിലുള്ള അനേകം പ്രവാസികൾ വാക്‌സിൻ ലഭിക്കാത്തതിനാൽ വളരെയധികം പ്രയാസം അനുഭവിക്കുന്നതിനാൽ.
നിലവിലെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ വാക്‌സിനേഷൻ നിർബന്ധവും ആക്കിയതിനാൽ നാട്ടിൽ ലീവിന് വന്ന പ്രവാസികൾക്ക് വാക്‌സിൻ എടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. നിലവിൽ ഓൺലൈനായി സമയം ലഭിക്കുവാൻ  വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവികുന്നുണ്ട്. ആയത് മൂലം പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഒരു പ്രത്യേക അനുമതി നൽകി
പ്രവാസികൾക്ക് സ്പോട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നന്നംമ്മുക്ക് പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ ജില്ലാ കളക്ടർക്കും,പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇസ്‌പെക്ടർ, മെഡിക്കൽ ഓഫീസർ എന്നിവക്ക് നിവേദനം നൽകി. മെമ്പർമാരായ    
ഫയാസ്. കെ, വി കെ എം നൗഷാദ്, മുസ്തഫ സി പി, അഷറഫ് കാട്ടിൽ, സാദിഖ് നെച്ചിക്കൽ,റഈസ അനീസ്, ശാന്തിനി രവീന്ദ്രൻ, രാഗി രമേശ് സംബന്ധിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.