കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഇടത് സർക്കാരിന്റെ വനം കൊള്ളക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി.

ചങ്ങരംകുളം: ഇടത് സർക്കാരിന്റെ വനം കൊള്ളക്കെതിരെ യു.ഡി.എഫിന് ശക്തമായ പ്രതിഷേധം. കോടികളുടെ അഴിമതി നടത്തിയ തീവെട്ടി കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തലത്തിൽ യു ഡി.എഫ് നടത്തുന്ന സമരത്തിന് ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കാഞ്ഞിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എ. വി. അബ്ദുറു അധ്യക്ഷത വഹിച്ചു.
മുസ്തഫ ചാലുപറമ്പിൽ,
സി.എ. ആലിക്കുട്ടി ഹാജി, സൈഫുദ്ദീൻ കുളത്തിങ്കൽ, വി.കെ.എം. നൗഷാദ്,
എം.വി ഉണ്ണികൃഷ്ണൻ,
കെ കെ ഗഫൂർ, പ്രണവം പ്രസാദ്, സി. വി. ജബ്ബാർ, 
കെ. ബീരാവു ചേലക്കടവ്, സതീശൻ കാരയിൽ, കെവി സലീം എന്നിവർ പങ്കെടുത്തു. യോഗത്തിനു ഉമ്മർ കുളങ്ങര സ്വാഗതവും കബീർ മാളിയേക്കൽ നന്ദിയും പറഞ്ഞു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.