കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ പരാതി നല്‍കിയ യുവാവിന്റെ വീട് അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം:പൗരസമിതി.

ചങ്ങരംകുളം: ചിയ്യാനൂരിൽ ലഹരിമാഫിയ നാട്ടുകാരുടെയും മദ്യ ലഹരി വിരുദ്ധ കൂട്ടായ്മയിലെ മെംബർ റഫീഖിന്റെയും വീട് ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുയും ചെയ്ത‌ പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്ത്‌ മാതൃകാപരമായി ശിക്ഷിക്കണമെന്ന് 
ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു. ലഹരി മാഫിയകളിൽ നിന്ന് നാട്ടുകാർക്ക്‌ സംരക്ഷണം കൊടുക്കാതെ നാട്ടുകാരുടെ മദ്യലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാരവാഹിയായ അബ്ദുൽ കാദറിനെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലിട്ട നടപടിയിൽ പൗരസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വാരിയത്ത്‌ മുഹമ്മദലി, കുഞ്ഞിമുഹമ്മദ്‌ പന്താവുർ, കെ സി അലി, കെ അനസ്‌, റാഫി പെരുമുക്ക്‌, അബ്ദുൽ കരീം ആലംകോട്‌, സുരേഷ്‌ ആലംകോട്‌, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.

Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.