കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പതിനഞ്ച് വർഷമായി ഓടുന്ന ഡിസൽ വണ്ടികൾ നിരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയം തിരുത്തുക:സി.ഐ.ടി.യു

മൂക്കുതല: സി.ഐ.ടി.യു ദേശീയ പ്രക്ഷോപത്തിൻ്റെ ഭാഗമായി ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ - സി. ഐ. ടി. യു. മൂക്കുതല യൂണിറ്റിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ മൂക്കുതല പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 15 വർഷം പഴക്കമുള്ള മോട്ടോർ വാഹനങ്ങൾ നിരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ബിജെപി സർക്കാറിൻ്റെ നയം തിരുത്തി ആയത് 20 വർഷമാക്കാൻ വേണ്ട പുന: നടപടികൾ സ്വീകരിക്കണമെന്നാവശ്യം മുൻനിർത്തിയാണ് സമരം സംഘടിപ്പിച്ചത്. കോവിഡ് പോലുള്ള ഈ മഹാമാരിക്കാലത്ത് ജനദ്രോഹ നടപടികൾ ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ നീതി പുലർത്തണമെന്നും,
ദിനംപ്രതി വർദ്ധിപ്പിച്ചു വരുന്ന പെട്രോൾ, ഡീസൽ വിലകൾ അതിൻ്റെ ഉച്ഛസ്ഥായിൽ എത്തിയിരിക്കുകയാണ് ആയതിന് പരിഹാരം കാണണമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റി ചങ്ങരംകുളം മേഖല സെക്രട്ടറി സഖാവ് എം.അജയഘോഷ് സംസാരിച്ചു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ - CITU മൂക്കുതല യൂണിറ്റ് പ്രസിഡണ്ട് സി. കരുണാകരൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ യൂണിറ്റ് സെക്രട്ടറി പി.വി.ഷൺമുഖൻ,എ.വി.പ്രകാശൻ,പി.പി.കുഞ്ഞാപ്പ,എം.ഹരിദാസൻ എന്നിവർ സംസാരിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്