കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളോടൊപ്പം; ലോക്ഡൗൺ കാലത്ത് പച്ചക്കറി കിറ്റുകളുമായി കാഞ്ഞിയൂർ മുസ്ലിംലീഗ് യൂണിറ്റ്.

ചങ്ങരംകുളം: പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളോടൊപ്പം എന്ന പേരിൽ ലോക്ഡൗൺ കാലത്ത് പച്ചക്കറി കിറ്റുകളുമായി കാഞ്ഞിയൂർ യൂണിറ്റ് മുസ്ലിംലീഗ്. പ്രദേശത്തെ 135 വീടുകളിലാണ് ലീഗിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. വിതരണത്തിൻ്റെ ഉദ്ഘാടനം മുസ്ലിംലീഗ് നേതാവ് അഷറഫ് കോക്കൂർ നിർവ്വഹിച്ചു. മെമ്പർമാരായ മുസ്തഫ ചാലുപറമ്പിൽ, സാദിഖ് നെച്ചിക്കൽ എന്നിവർ പങ്കെടുത്തു. സൈഫു കുളത്തിങ്ങൽ, കബീർ ഇറക്കത്ത്, ഷരീഫ് മണാളത്ത്, ഷാക്കിർ കാഞ്ഞിയൂർ, ഷൗക്കത്ത്,സുലൈമാൻ,സൈഫു പി. എ, ഷിബാൽ ,അൻസിൽ, നിഹാൽ, നിദാസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Mookkuthala Live 🌎

Comments

Popular posts from this blog

മൃതദേഹം കണ്ടെത്താനായില്ല തിരച്ചില്‍ തുടരും

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതി അന്തരിച്ചു.