കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നമ്മുക്ക് മണ്ഡലം ഗാന്ധി ദർശൻ വേദി പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ചു.

ചങ്ങരംകുളം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നമ്മുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ചു. ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിൽ വച്ച് നടന്ന സമര പരിപാടി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ നന്നമ്മുക്ക് മണ്ഡലം ചെയർമാൻ കെ.ബി.ശിവദാസൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.സിദ്ദിക്ക് ചുള്ളിയിൽ, ഉമ്മർ കുളങ്ങര, അഷ്റഫ് പുറത്താട്ട്, മുസ്തഫ, വി.കെ.എം. നൗഷാദ്,അനീഷ് കെ.സി തുടങ്ങിയവർ പങ്കെടുത്തു. അഷ്റഫ് കെ. എ യോഗത്തിന് സ്വാഗതം ആശംസിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.