കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മൂക്കുതല ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6.6 ലക്ഷം രൂപ നൽകി.

മൂക്കുതല: പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 660122 രൂപ നൽകി. പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ, ഓഫീസ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 67 പേർ ചേർന്നാണ് തങ്ങളുടെ ശമ്പളത്തിൽ നിന്നും ആകെ 6.6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 
അധ്യാപകരുടെയും,ജീവനക്കാരുടെയും സംഘടനകൾ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിൻ ചലഞ്ച്, പൾസ് ഓക്സിമീറ്റർ ചലഞ്ച് എന്നിവയിലും മൂക്കുതലയിലെ അധ്യാപകരും ,ജീവനക്കാരും പങ്കെടുത്തിരുന്നു. കൂടാതെ ഇവരിൽ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അവ ഒരുക്കിക്കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം രക്ഷിതാക്കളുമായി ചേർന്ന് ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് ഈ സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.