Posts

Showing posts with the label MLive

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വിദ്യാഭ്യാസ മേഖലയിൽ ആർ. എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരിനെതിരെ കെ .എസ്. യു പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: വിദ്യാഭ്യാസ മേഖലയിൽ ആർ. എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരിനെതിരെ കെ .എസ്. യു നന്നമ്മുക്ക് മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ. എസ്. യു. ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു. നന്നമുക്ക് മണ്ഡലം പ്രസിഡന്റ്‌ റിജാസ് പെരുമ്പാൾ അധ്യക്ഷത വഹിച്ചു. അഷറഫ് പുറത്തട്ട്, റാഷിദ്‌ പുതുപൊന്നാനി, നൂരിഷ, ഷബീൽ അമയിൽ, എന്നിവർ പ്രസംഗിച്ചു. ദിൽഷാദ് നരണിപ്പുഴ പരിപാടിക്ക് നന്ദി പറഞ്ഞു. Mookkuthala Live🌏

കോടത്തൂരിൽ SSLC, പ്ലസ്ടൂ പരീക്ഷയിൽ ഉയർന്ന മാർക് നേടിയ വിദ്യാർത്ഥികളെ ഇമാം ഷാഫി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.

Image
കോടത്തൂർ: ഈ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സിയിലും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ഇമാം ഷാഫി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.പൂജ കെ,പാർവതി കളരിക്കൽ,സഫ റെസ്മി,സഫ്വാന, ഹിബ നെസ്‌റിൻ, റിത ഹനാൻ, റിജ, അൽത്താഫ് ഫസലു റഹ്മാൻ എന്നിവരെയാണ് ആദരിച്ചത്. സമ്മാനാർഹരായ വിദ്യാർഥികളുടെ വീട്ടിൽ ചെന്നുകൊണ്ടാണ് ആദരിച്ചത്.ട്രസ്റ്റ് ചെയർമാൻ മുജീബ്‌ കോടത്തൂർ ,യൂസഫ്,സൈനുൽ ആബിദീൻ,മുസഫർ എന്നിവർ പങ്കെടുത്തു. Mookkuthala Live🌏

KSRTC സ്റ്റാൻഡുകളിൽ മദ്യശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; ചങ്ങരംകുളം പൗരസമിതി.

Image
ചങ്ങരംകുളം: സ്ത്രീകളും കുട്ടികളും ഉൾപ്പടെ രാത്രിയും പകലുമായി ധാരാളം യാത്രക്കാരുണ്ടാകുന്ന കെ. എസ്‌. ആർ. ട്ടി. സി. ബസ്‌ സ്റ്റേഷനുകളിൽ മദ്യശാല തുടങ്ങാനുള്ള കേരള സർക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയവും കേരള ജനതയോടുള്ള വെലുവിളിയും ആണെന്ന് ചങ്ങരംകുളം പൗരസമിതി കുറ്റപ്പെടുത്തി. ഈ തീരുമാനം വഴി സർക്കാർ അവരുടെ ജീവനും മാനവും അപകടപ്പെടുത്താനാണു ശ്രമിക്കുന്നത്‌, സർക്കാർ അതിൽ നിന്നും പിന്മാറണം. പൗരസമിതി ആവശ്യപ്പെട്ടു ചെയർമാൻ പി. പി. എം. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വാരിയത്ത്‌ മുഹമ്മദലി,  കുഞ്ഞിമുഹമ്മദ്‌ പന്താവുർ, സുരേഷ്‌ ആലംകോട്‌, കെ സി അലി, കെ അനസ്‌, റാഫി പെരുമുക്ക്‌, കരീം ആലംകോട്‌, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു. Mookkuthala Live🌏

സംസ്ക്കാര സാഹിതി അദ്ധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു.

Image
മൂക്കുതല: നന്നംമുക്ക് മണ്ഡലം സംസ്കാര സാഹിതി കമ്മിറ്റിയുടെ നേതൃത്വത്തില് മൂക്കുതല സ്കൂളിലെ പഴയകാല അദ്ധ്യാപിക രമണി ടീച്ചറെ ആദരിച്ചു. നന്നംമുക്ക് മണ്ഡലം ചെയറ്മാന് നിധിന് ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പ്രസാദ് പ്രണവം പൊന്നാട അണിയിച്ചു.മണ്ഡലം കോണ്ഗ്രസ് പ്രസിഡണ്ട് ഉമ്മറ് കുളക്കര മൊമന്റോ നല്കി.അടാട്ട് വാസുദേവന് , നിതിന് ഭാസ്കറ് എന്നിവറ് സന്നിഹിതരായിരുന്നു.

ദിവസങ്ങളായി നന്നംമുക്ക് പഞ്ചായത്തിൽ വാക്സിൻ ഇല്ല . യു ഡി എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി.

Image
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിൽ ദിവസങ്ങളായി വാക്സിൻ ഇല്ലാത്തത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാർ നന്നംമ്മുക്ക് ഹെൽത്ത് സെന്ററിന് മുന്നിൽ നിൽപ്പ് സമരം നടത്തി.  പഞ്ചായത്തിലെ പതിനായിരത്തിന് മുകളിൽ ആളുകൾക്ക് ഇനിയും ആദ്യ ഡോസ് വാക്കിസിൻ  ലഭിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ പഞ്ചായത് ഭരണസമിതിയുടെയും, ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് വാകിസിൻ വിതരണത്തിലെ പരാജയമെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു. വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും മെമ്പർമാർ അറിയിച്ചു. Mookkuthala Live🌏

ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം; നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.

Image
ചങ്ങരംകുളം: യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം "ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം"എന്ന പ്രതിഷേധ പരിപാടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടവീഥികളിൽ സ്വജീവൻ ബലിയർപ്പിച്ച 387 ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര ചരിത്രതാളുകളിൽ നിന്നും വെട്ടിമാറ്റിയ സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വഹീനമായ നടപടികൾക്കും സാംസ്കാരിക ഭീകരതക്കുമെതിരെ നന്നംമുക്ക് മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ചരിതപന്തം എന്ന പ്രതിഷേധ പരിപാടി ഇന്നലെ വൈകീട്ട് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അപ്പു കാരയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നന്നമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നന്നമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ്‌ അലിമോൻ നരണിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി .ബ്ലോക്ക്‌ സെക്രട്ടറി യൂസഫ് കെ വി,യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം ജനറൽസെക്രട്ടറിമാരായ ഫാരിസ് നരണിപ്പുഴ ,സജിൻ മക്കാലി എന്നിവർ ആശംസകൾ അറിയിച്ചു. യൂത്...

നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു.

Image
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കർഫ്യൂ ഇന്നു മുതൽ ആരംഭിക്കും. രാത്രി പത്തു മുതൽ രാവിലെ ആറു വരെയാണ് കർ. കർഫ്യൂ സമയത്ത് സഞ്ചാരം കർശനമായി തടയും. എന്നാൽ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങൾ, അവശ്യ മേഖല സേവന മേഘലയിലുള്ളവർ, മരണത്തെ തുടർന്നുള്ള യാത്ര എന്നിവയ്ക്കു ഇളവ് ഉണ്ടാകും. കൂടാതെ വിമാനം,ട്രയിൻ, ദീർഘ ദൂര സർവീസുകൾ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്. Mookkuthala Live🌏

എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ അനുമോദിച്ചു.

Image
ചങ്ങരംകുളം:കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തി അനുമോദിച്ചു. ഹംസ കെ.വി, സൈഫു കുളത്തിങ്ങൽ, ഷാജി പി.കെ, സൈഫു കെവി റഹിം, ഷൗക്കത്ത്, ഫിറോസ്, നസീർ എന്നിവർ നേതൃത്വം നൽകി. Mookkuthala Live🌏

യുവതിയെ സാഹസികമായി രക്ഷിച്ച കുരുന്നുകൾക്ക് ആദരിച്ചു.

Image
ചങ്ങരംകുളം: മാങ്കുളത്ത്‌ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച രണ്ട്‌ കുരുന്നുകൾക്ക് കെ. എൻ. എം. കമ്മിറ്റി ആദരം നൽകി. കോക്കൂർ മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ -ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ, ഉങ്ങുതറക്കൽ ഹമീദ് -ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാം എന്നിവരെയാണു ആദരിച്ചത്‌. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി സഹീർ ആദരം നിർവ്വഹിച്ചു. പി പി എം അഷറഫ്, കെ.വി.മുഹമ്മദ്‌, ഷെബീർ മാങ്കുളം, എം കെ നസീർ, മുഹമ്മദ് കുട്ടി, അബ്ദുറഷീദ്, എം. ബദറുദ്ദീൻ പ്രസംഗിച്ചു. Mookkuthala Live🌏

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിജയികളെ ആദരിച്ചു.

Image
വളയംകുളം: എസ്‌. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എൻ.എം. വളയംകുളം കമ്മിറ്റി ആദരിച്ചു. കെ. എൻ. എം. സംസ്ഥാന പ്രവർത്തക സമിതിയംഗം പി.പി.എം. അഷ്‌റഫ്‌ അവാർഡ്‌ വിതരണം ചെയ്തു. വി.എം. മൊയ്തു പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. എം.ബദറുദ്ധീൻ, കെ.വി അബൂബക്കർ, എം.കെ. നസീർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live🌏

ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ ആദരിച്ചു.

Image
ചങ്ങരംകുളം:ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ വളയംകുളം ഇസ്ലാഹീ അസോസിയേഷൻ ആദരിച്ചു.ട്രസ്റ്റ് ചെയർമാൻ പി.പി.എം. അശ്റഫ് - സെക്രട്ടറി കെ.വി.മുഹമ്മദ് , ഭാരവാഹികളായ പി.പി. ഖാലിദ്, എം.കെ. നസീർ ,പി.കെ.അബ്ദുള്ളക്കുട്ടി, റാഫിദ പി.ഐ., എം.കെ. റസിം, വി.വി. മൊയ്തുട്ടി.സംസാരിച്ചു.പ്രസിഡന്റ് കെ.വി.സഹീർ മുപടി പ്രസംഗം നടത്തി. Mookkuthala Live🌏

സന്തോഷം പങ്കുവെക്കാൻ കൊവിഡ് തടസ്സമായില്ല; എൻ്റെ പ്രിയപ്പെട്ട അമ്മക്ക് ഓണകോടിയുമായി കെ.ബി. ശിവദാസൻ.

Image
ചങ്ങരംകുളം: ഐ. എൻ. ടി. യു. സി. ചുമട്ട് തൊഴിലാളിയായ കെ. ബി. ശിവദാസൻ തന്റെ അമ്മയുടെ ഓർമയ്ക്കായി വർഷംതോറും നടത്തിവരാറുള്ള ഓണക്കോടി ഓണകിറ്റ് വിതരണം ഇത്തവണയും പതിവ് തെറ്റിക്കാതെ നടത്തി പ്രദേശത്തെ നിർധനരായ അമ്മമാർ കാണ് ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നത്. വലിയ രീതിയിൽ ആഘോഷത്തോടെ നടത്തിവന്നിരുന്ന പരിപാടിയാണ് കോവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ലളിതമാക്കി നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അവരുടെ അരികിലെത്തി ആണ് ഓണക്കോടിയും കിറ്റും വിതരണം ചെയ്തത്. തുടർച്ചയായി പത്താം വർഷമാണ് ഈ ചുമട്ടുതൊഴിലാളി അമ്മയുടെ ഓർമ്മക്കായി പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രദേശത്തെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന് ശിവദാസ് പറയുന്നു. Mookkuthala Live🌏

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Image
മൂക്കുതല: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൂക്കുതല കെ. എൻ. എം, ഐ.എസ്. എം., എം.എസ്.എം ശാഖകൾ സംയുക്തമായി ആദരിച്ചു. ചടങ്ങിൽ സംഘടന ഭാരവാഹികൾ പങ്കെടുത്ത് സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പരിപാടി സംഘടിപ്പിച്ചു. Mookkuthala Live🌏

പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം. എം. ജി. സി കൂട്ടായ്മ ആദരിച്ചു.

Image
മൂക്കുതല: ഈ വർഷം നടന്ന പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൂക്കുതല മഹല്ലിലെ കൂട്ടായമയായ മൂക്കുതല മഹല്ല് ഗൾഫ് മോഡിനേഷൻ (എം. എം. ജി. സി) ആദരിച്ചു. കോവിഡ് പശ്ചാത്തലതെ തുടർന്നു വിദ്യാർഥികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് ആദരിച്ചത്. കൂട്ടായ്മയുടെ വൈസ് പ്രസിഡൻ്റ് പി.കെ. റസാഖ്, എ. വി. മുഹമ്മദാലി, എം. എ റസാഖ്, മൊയ്തുട്ടി വി. ശാക്കിർ ടി.,സുലൈമാൻ വി.വി. മഹല്ല് സെക്രടറി കെ.വി വിരാവു, എം.എസ് എം. പ്രസിഡൻ്റ് സമാൻ തുടങ്ങിയവർ പങ്കെടുത്തു. Mookkuthala Live🌏

ഐ.എൻ.സി പ്രവാസി കൂട്ടായ്മ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ഐ.എൻ.സി. ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ പതാക ഉയർത്തി. പി.ടി. അജയ്മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആര്യാടൻ ഷൗക്കത്ത് ചടങ്ങിൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പി. ടി ഖാദർ, നാഹിർ ആലുങ്കൽ, അഡ്വ. സിദ്ധിഖ് പന്ത്താവൂർ, അഡ്വ. എ.എം. രോഹിത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കലോത്സവം 2021 എന്ന പേരിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. Mookkuthala Live

മൂക്കുതല ചേലക്കടവ് ബദർ ജുമാ മസ്ജിദ് &നജ്മുൽ ഹുദാ മദ്റസക്ക് കീഴിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു.

Image
മൂക്കുതല: വിഭജനത്തിന്റെ ചോരപ്പാടുകള്‍ ചുവപ്പിച്ച അര്‍ദ്ധരാത്രിയില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുലരിയെക്കൂടി നാം വരവേറ്റിരിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെ തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് എത്തിച്ചേര്‍ന്ന നാലുനൂറ്റാണ്ടിലധികം നീണ്ടുനിന്ന വൈദേശികാധിപത്യത്തില്‍ നിന്നു ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയതിന്റെ ചരിത്രമാണ് സ്വാതന്ത്ര്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. ബഹാദൂര്‍ ഷാ സഫര്‍ മുതല്‍ തുടങ്ങി സുഭാഷ്‌ചന്ദ്രബോസും ഗാന്ധിജിയും അംബേദ്‌കറും നെഹ്റുവും ആസാദും വരെ നീണ്ട നിരയുടെ സായുധവും അല്ലാത്തതുമായ നിരവധി പോരാട്ടങ്ങളുടെ ഫലമായി സാധ്യമായ സ്വാതന്ത്ര്യത്തിന്റെ പിന്നോട്ടുള്ള ചരിത്രം നാം സ്മരിക്കണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മഹല്ല് ഖത്വീബ് ഇസ്മാഈൽ ബാഖവി പറഞ്ഞു മഹല്ല് പ്രസിഡന്റ് ടി വി എ റഹീം പതാക ഉയർത്തി സെക്രട്ടറി കെ വി എ൦ ഫെെസൽ.,മൊയ്‌ദീൻ പി കെ,, ഷാഫി കെ വി,, യാസീൻ വി വി,, റാഫി പി എം,, നാസർ വി വി,, റഷീദ് കെ പി,, അലിയാർ ടി എന്നിവർ ആശ൦സ അറിയിച്ചു. Mookkuthala Live🌏

നിര്യാതനായി

Image
മൂക്കുതല വടക്കുമുറി എസ്. എസ്. എം. യു. പി. സ്കൂളിന് സമീപം പറക്കോട് പരേതനായ വേലപ്പൻ മകൻ പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ യശോദ. മക്കൾ പ്രിയ, പ്രജു, പ്രദീഷ്. മരുമക്കൾ മണികണ്ഠൻ, മേഘ,ബിനി. സംസ്ക്കാരം നാളെ (9-8-2021) കാലത്ത് 10.30ന് പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ വച്ച്. Mookkuthala Live🌏

പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

Image
മൂക്കുതല: പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കെല്ലാം പ്രോത്സാഹനസമ്മാനം നല്‍കി അനുമോദിച്ചു പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂച്ചികടവിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ വീടുകളില്‍ എത്തി അനുമോദിച്ചത്.ഒന്നാം വാർഡ് മെമ്പർ കെ ഫയാസ്, നവാസ്.വി, ഇബ്രാഹിംകുട്ടി.വി, ആർആർടി മെമ്പറായ ഗഫൂർ ,പാൽഅങ്ങ് പാടം കുഞ്ഞുമോൻ , പ്രിയദർശനി ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് പ്രോത്സാഹന സമ്മാനം കൈമാറി. Mookkuthala Live🌏

യൂത്ത് കെയർ കാഞ്ഞിയൂർ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.

Image
യൂത്ത് കെയർ കാഞ്ഞിയൂർ പ്രവർത്തകർ ചേർന്ന് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.പ്രതിസന്ധിയുടെ കാലത്തും പ്രതീക്ഷ കൈവിടാതെ പത്താം ക്ലാസ്സ് പൊതു പരീക്ഷയെ നേരിട്ട് ഉന്നത വിജയം നേടിയ വിദ്യാർഥികളെ വാർഡ് മെമ്പർ വി. കെ. നൗഷാദിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ വീടുകളിൽ പോയി അനുമോദിച്ചു. അനസ് കെ എം, സാദിഖ്, നബീൽ, അസ്‌ലം, ആബിൽ, ഷിഹാൽ,അനസ് കെ.എസ് ,ഷാബിൽ എന്നിവർ പങ്കെടുത്തു. Mookkuthala Live🌏