കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കനത്ത മഴയെ തുടർന്ന് മൂക്കുതല ഗുരുജി നഗറിൽ വീട്ടു കിണർ ഇടിഞ്ഞ് താണു.

മൂക്കുതല: ശക്തമായ മഴയെ തുടർന്ന് മൂക്കുതല ഗുരുജി നഗറിലെ വീട്ടു കിണർ ഇടിഞ്ഞ്താണു. ചേലക്കടവ് രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപത്ത് പെരുമ്പാത്തേൽ പ്രകാശൻ്റെ വീട്ടുവളപ്പിലെ കിണറാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാണത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വന്നപ്പോഴാണ് വീട്ടുകാർ സംഭവം തിരിച്ചറിഞ്ഞത്. കിണറിന് 15 കോൽ ആഴമുണ്ട്.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.