കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എൽഡിഎഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു.

മൂക്കുതല: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റീവ് പ്രഫുൽ പട്ടേലിനെ പിൻവലിക്കുക,ലക്ഷദ്വീപിൽ സംഘപരിവാർ തല്പര്യങ്ങൾ സംരക്ഷിക്കുന്ന മുഴുവൻ ഉത്തരവുകളും പിൻവലിക്കുക,
കേന്ദ്ര ഭരണ പ്രദേശത്തിൻ്റെ സംരക്ഷണം കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം അറിയിച്ച് എൽഡിഎഫ് സംസ്ഥാനത്ത് നടത്തിയ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങൾക്ക് മുമ്പിലുള്ള പ്രതിഷേധം എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നിന്നംമുക്ക് പഞ്ചായത്തിലെ സബ് ഓഫീസുകൾ ഉൾപ്പെടെ നാല് പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ നടന്നു.മൂക്കുതല പോസ്റ്റ് ഓഫീസിന് മുമ്പിലെ സമരം സ: എം.അജയഘോഷിൻ്റെ അധ്യക്ഷതയിൽ സി.പി.ഐ.എം ഏരിയ സെൻ്റർ അംഗം വി.വി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.വി.ഷൺമുഖൻ,ശിവദാസൻ പട്ടേരി,വി.ബി.സിഞ്ചു, സത്യൻ കരുവാട്ട്, പ്രവീൻ.ഒ.പി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.