കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

560 വീടുകളിൽ പച്ചക്കറി കിറ്റ് നൽകി സേവാഭാരതി ഗുരുജിനഗർ ശാഖ.

മൂക്കുതല: കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ സേവന പ്രവർത്തനത്തിൽ സജീവമായി സേവാഭാരതി ഗുരുജിനഗർ ശാഖ. സന്നദ്ധ സേവന പ്രവർത്തനത്തിനായി വാഹനം സജ്ജമാക്കിയും, രോഗികളെ ആശുപത്രികളിൽ എത്തിച്ചും, മരുന്നും മറ്റു ആവശ്യസാധനങ്ങളും എത്തിച്ചും, വിടുകൾ അണുനശീകരണം നടത്തിയും മാതൃകയായി പ്രവർത്തിച്ച സേവാഭാരതി യൂണിറ്റ് ഇന്ന് നന്നംമുക്ക് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ 560 വിടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. പ്രവർത്തനത്തിന് RSS മൂക്കുതല മണ്ഡൽ കാര്യവാഹക് മണികണ്ഠൻ എൻ.വി, ശാഖ കാര്യവാഹക് പ്രകാശൻ പി, വൈശാഖ്. വി, സനൽ സി, രഞ്ജിത് വി. ആർ, രതീഷ്, സുജീഷ് പി, നിവേദ് എൻ.വി, രഖിൽ എ, ശ്രീരാഗ്, അനഘ, ചൈതന്യ, പവിത്ര എന്നിവർ നേതൃത്വം നൽകി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.