കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ദീർഘ ദൂര യാത്രക്കാർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

ചങ്ങരംകുളം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ചങ്ങരംകുളം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ചങ്ങരംകുളം ഹൈവേയിൽ വച്ചാണ് ഭക്ഷണപ്പൊതി വിതരണം നടത്തപ്പെട്ടത്. വിതരണത്തിന് വിസ്ഡം ഡിസാസ്റ്റർ ചങ്ങരംകുളം യൂണിറ്റിന്റെ ചെയർമാൻ മുജീബ് മൗലവി കോടത്തൂരും, കൺവീനർ ജമാൽ ആറ്റിങ്ങലും, നേതൃത്വത്തെ നൽകി. കമ്മറ്റി ഭാരവാഹികളായ സാഗർ മാട്ടം, ഹക്കീം എരമംഗലം, ജിഷാർ മാട്ടം, അനസ് ഒതളൂർ, എന്നിവർ പങ്കാളികളായി. നാളെയും സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണ പൊതി വിതരണം നടത്തപ്പെടും എന്ന് ഭാരവാഹികൾ അറിയിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.