Posts

Showing posts with the label YCS

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റി മിഥുൻ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

Image
മൂക്കുതല: അപകടത്തെ തുടർന്ന് അകാലത്തിൽ മരണപ്പെട്ട യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകനായ മിഥുൻ്റെ ഓർമയിൽ സൊസൈറ്റി ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. KPCC സംസ്കാര സാഹിതി സംസ്ഥാന ജന. സെക്രട്ടറി പ്രണവം പ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെപിഎസ് ഉണ്ണി മിഥുൻ്റെ ഫോട്ടോ സൊസൈറ്റിയിൽ സ്ഥാപിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രംഷാദ്, നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ അഷ്റഫ്, മുസ്തഫ ചാലുപറമ്പിൽ തുടങ്ങിയവരും നാഹിര് ആലുങ്ങൽ, അലിമോൻ നരന്നിപ്പുഴ, വിനു എരമംഗലം, ഇടമന ജയൻ പ്രസാദ് കൊട്ടേപാട്,ജോർജ്ജ് , ഷാജി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. Mookkuthala Live🌎