കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഇന്ധന വില വർധനവിനെതിരെ പെട്രോൾപമ്പിന് മുന്നിൽ പ്രധിഷേധ മതിൽ തീർത്ത് യൂത്ത് കോണ്‍ഗ്രസ്.

ചങ്ങരംകുളം: പെട്രോൾ ,ഡീസൽ,പാചകവാതകം തുടങ്ങിയവയുടെ വിലനിലവാരം അനുദിനം അനിയന്ത്രിതമായി രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് ന്നനംമുക്ക് മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് പെട്രോൾ പമ്പിന് മുന്നിൽ പ്രധിഷേധ മതിൽ തീർത്തു .
കോവിഡ്-ലോക്ക്ഡൗൺ മൂലം പൊതുജനം വലയുമ്പോൾ അംബാനിമാർക്കും അദാനിമാർക്കും സുഖസൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുന്നരീതിയിലുള്ള തീരുമാനങ്ങളുമായാണ് നരേന്ദ്ര മോഡി ഗവണ്മെന്റ് മുന്നോട്ട് പോകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
 യൂത്ത് കോണ്‍ഗ്രസ് ന്നനംമുക്ക് മണ്ഡലം പ്രസിഡന്റ് അനീഷ് ഭാരവാഹികള്‍ ആയ നിധിന്‍ ഭാസ്കർ,നിധിന്‍ ആനന്ദ്, ഇർഷാദ് പള്ളിക്കര,സില്‍വെസ്റ്റര്‍ സിദ്ധീക്ക്, സതീഷ്, നൂർഷൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Comments

Popular posts from this blog

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം.

ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം; നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു