കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പ്രായമായവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം; യു.ഡി.എഫ് മെമ്പർമാരുടെ ഇടപെടൽ ഫലം കണ്ടു.

നന്നമ്മുക്ക്: പ്രായമായവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഇടപെടൽ ഫലം കണ്ടു. നന്നംമ്മുക്ക് പഞ്ചായത്തിലെ ആദ്യ വാക്സിൻ എടുത്ത 84 ദിവസം കഴിഞ്ഞ പ്രായമുള്ള ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ ഓണലൈൻ ഷെഡ്യൂൾ ഇല്ലാതെ തന്നെ സ്പോർട് രജിസ്റ്റർ വഴി നാളെ (16.06.21 ബുധനാഴ്ച) മുതൽ ആരംഭിക്കും.
കഴിഞ്ഞ ദിവസം ഈ വിഷയത്തെ മുൻ നിർത്തി യു ഡി.എഫ് മെമ്പർമാർ ജില്ലാ മെഡിക്കൽ ഓഫീസറിനും ജില്ലാ കളക്ടർക്കും നിവേദനം നൽകിയിരുന്നു. പഞ്ചായത്തിൽ ആയിരത്തിൽ അധികം ആളുകളാണ് ഒന്നാം ഡോസ് വാക്സിൻ എടുത്ത് രണ്ടാം ഊഴത്തിനായി കാത്തിരിക്കുന്നത്. 
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.