Posts

Showing posts with the label Achievements

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കല്ലുംപുറം സ്വദേശിനിയായ വിദ്യാർഥിനി

Image
കല്ലുംപുറം: ഏഷ്യ ബുക്ക് ഓഫ്  റെക്കോർഡ്സിൽ ഇടം നേടി കല്ലുംപുറം സ്വദേശിനിയായ വിദ്യാർഥിനി. ഫെയ്ൻ മറിയം സണ്ണി മനഃശാസ്ത്രതിൽ ബിരുദവും, സ്പെഷ്യൽ ടീചർസ് ട്രെയ്നിങ് രണ്ടാം വർഷ വിദ്യാർത്ഥിയായി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്, മൈയ്സൂരിൽ പഠിച്ചു വരുന്നു. സഞ്ചലി അഗർവാൾ സംഹരിച്ച 'ഇൻ ദ ഇറ ഓഫ്' എന്ന ചെറു ചിന്താ സംഹാരത്തിനാണ് റെക്കോർഡിന് അർഹമായത്. ഫെയ്ൻ ഈ പുസ്തകത്തിൻ്റെ ഒരു സഹ രചയിതാവാണ്. കുറച്ച് പുസ്തകങ്ങളിൽ സഹരചയിതാവായും , മൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇഷാനി അഗർവാളും അതർവ് അവിനാഷ് പതക് സംഹരിച്ച 'യുവർ ഇമൊഷൻ അവർ മൊട്ടിവേഷൻ' എന്ന ചെറു ചിന്ത പുസ്തകത്തിന് ഒമംജി റെക്കോർഡ് ഫെയ്നിന് ലഭിച്ചിട്ടുണ്ട്. കല്ലുംപുറം മില്ലേനിയം പ്രസ്സ് ഉടമയായ സണ്ണിയുടെയും ഹൈസ്കൂൾ അധ്യാപികയുമായ ഫാൻസിയിടെയും ഇളയ മകളാണ് ഫെയ്ൻ. Mookkuthala Live 🌎