കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

റോഡില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കുകൾ പെറുക്കിയെടുത്തു സംസ്കരിച്ച് മാതൃകയായി ചുമട്ടുതൊഴിലാളി.

ചങ്ങരംകുളം :ടൗണിലുംപ്രദേശത്ത് മറ്റ് റോഡ് അരികിലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാസ്ക്കുകൾ പെറുക്കിയെടുത്ത് സംസ്ക്കരിച്ചു മാതൃകയാകുകയാണ് ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളിയായ ശിവദാസൻ .മൂക്കുതലസ്വദേശിയും ചങ്ങരംകുളത്തെ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി അംഗവുമായ ശിവദാസൻ മേഖലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.നിരവധി സേവന പ്രവർത്തനങ്ങളാണ് ശിവദാസന്‍ നടത്തി വരുന്നത്.കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് റോഡ് അരികിൽ ഉപയോഗ ശൂന്യമായി കിടന്നിരുന്ന മാസ്ക്കുകൾ നായകളും മറ്റും മൃഗങ്ങളും കടിച്ചു പറിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. മൃഗങ്ങളിലും രോഗം പടരാനുള്ള സാധ്യത കണ്ടതിനെ തുടർന്ന് ഹെൽത്ത് ഓഫീസർ ജലീലിന്റെ നിർദേശ പ്രകാരമാണ്, മാസ്ക്കുകൾ പെറുക്കിയെടുത്ത് സംസ്കരിച്ചു തുടങ്ങിയത്.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.