കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഇന്ധനവില വർദ്ധനക്കെതിരെ വാഹനങ്ങൾ റോഡിൽ നിർത്തി പ്രതിഷേധിച്ചു.

ചങ്ങരംകുളം:കേന്ദ്ര സർക്കാറിന്റെ ഇന്ധന വില കൊള്ളക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹനം നിരത്തിൽ നിർത്തിയിടൽ സമരം ചങ്ങരംകുളം ഹൈവെ ജംഗ്ഷനിൽ നടന്നു.കാലത്ത് 11 മുതൽ 11.15 വരെ തൃശ്ശൂർ - കോഴിക്കോട് & പുത്തൻപള്ളി റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഹൈവെ ജംഗ്ഷനോട് ചേർന്ന് നിർത്തിയാണ് സമരം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം വി.വി.കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിൽ പി.ടി. കാദർ ഉദ്ഘാടനം ചെയ്തു.അബ്ദു പള്ളിക്കര സ്വാഗതവും എം.അജയഘോഷ് നന്ദിയും രേഖപ്പെടുത്തി.കാരയിൽ അപ്പു,വി.സെയ്ദ്,കെ.കെ.സതീശൻ, കെ.ബി.ശിവദാസൻ എന്നിവർ സംസാരിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.