കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കെ. എസ്. യു. നന്നമ്മുക്ക് മണ്ഡലം കമ്മിറ്റി ദീർഘദൂര യാത്രക്കാർക്ക് ചായ വിതരണം ചെയ്തു.

ചങ്ങരംകുളം: ലോക്ക്‌ഡൗണിനെ തുടർന്ന് ഹോട്ടലുകളും മറ്റ് കടകളും നേരത്തെ അടച്ചതിനെ തുടർന്നുള്ള സാഹചര്യത്തിൽ  കെ. എസ്. യു. നന്നമ്മുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീർഘദൂര യാത്രക്കാർക്ക് ചായ വിതരണം ചെയ്തു. ചങ്ങരംകുളം ഹൈവേയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കെ. എസ്. യു. ജില്ലാ സെക്രട്ടറി കണ്ണൻ നമ്പ്യാർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ മണ്ഡലം ജനറൽ സെക്രട്ടറി ഷബീൽ ആമയിൽ ,സെക്രട്ടറിമാരായ അബ്ശർ പുറത്താട്ട് ,ലുബൈബ് ചേലക്കടവ് ,അൻസിൽ മാട്ടം ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.