കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ചങ്ങരംകുളം:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിൻറെ വാക്സിൻ വിതരണത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന വികലമായ വാക്സിൻ നയം തിരുത്തുക വാക്സിനു വേണ്ടി മാറ്റി വെച്ച എന്ന് പറയുന്ന 35,000 കോടി രൂപയെ കുറിച്ച് സുപ്രീംകോടതി ആവശ്യപ്പെട്ട യഥാർത്ഥ നിജസ്ഥിതി വെളിപ്പെടുത്തുക പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചങ്ങരംകുളം പെട്രോൾ പമ്പിന് പരിസരത്ത് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ സമരം മണ്ഡലം പ്രസിഡൻറ് ഉമ്മർ കുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ കെ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു മുഹമ്മദ് നവാസ്, അഷ്റഫ് പുറത്താട്ട്, ഉണ്ണികൃഷ്ണൻ, മുസ്തഫ ചാലു പറമ്പിൽ, ജലാൽ പന്തൻകാടൻ, റഷീദ്,കെ സി അലി, തുടങ്ങിയവർ പ്രസംഗിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.