Posts

Showing posts from May, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ വിതരണം ചെയ്തു.

Image
ചങ്ങരംകുളം: ചങ്ങരംകുളം ഹൈവേയിൽ ചിയാനൂർ പാടത്ത്‌ കഴിയുന്ന ലോക്‌ ഡൗൺ മൂലം പ്രയാസപ്പെടുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക്‌ ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ നൽകി. ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ ഭക്ഷ്യകിറ്റുകൾ നൽകി ഉൽഘാടനം ചെയ്തു ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ ചിയാനൂർ,ഭരണ സമിതി അംഗങ്ങളായ ഇ വി മാമു,മനീഷ്കുമാർ ഒതളൂർ, എ പി ചന്ദ്രൻ ആലംകൊട്‌ ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ സലാം കൊക്കൂർ,ഫൈസൽ എം എന്നിവർ സന്നിഹിതരായി. Mookkuthala Live 🌎

മഴക്കാല രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

Image
മൂക്കുതല: മഴക്കാല രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.  മൂക്കുതല മനപ്പടി മേഖലയിൽ വൈസ് പ്രസിഡണ്ട് പ്രവീൺ ഒ. പി യുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ ഇടങ്ങളിൽ വൃത്തിയാക്കുകയും ഓടകൾ വൃത്തിയാക്കുകയും ചെയ്തു്. ആർ ആർ അം സി. കരുണാകരൻ, സനൽ, ഷരോൺ കുമാർ എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു. വാർഡ് മൂന്നിൽ മെമ്പർ പി. വി. ഷൺമുഖൻ്റെ നേതൃത്വത്തിൽ വാര്യർമൂല പ്രദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. വാർഡ് മെമ്പർ റഷീന റസാഖിൻ്റെ നേതൃത്വത്തിൽ നന്നമ്മുക്ക് പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. വാർഡ് പതിനേഴിൽ വാർഡ് മെമ്പർ രാഗി രമേശിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. പ്രവർത്തനത്തിൽ പ്രദേശവാസികൾ, ആർ. ആർ. ടി അംഗങ്ങൾ ഭാകമായി. Mookkuthala Live 🌎

പിറന്നാൾ ദിനത്തിലും വാർഡ് മെമ്പർ കർമ്മ നിരതനാണ്.

Image
മൂക്കുതല: വാർഡിൽ സീറോ പോസറ്റീവ് എന്ന ലക്ഷ്യവുമായി അഹോരാത്രം പ്രവർത്തിച്ചു വരികയാണ് വാർഡ് മെമ്പർ കെ. ഫയാസ്. പിറന്നാള് ദിനമായ ഇ ന്നും അതിൽ വിട്ടുവീഴ്ചയില്ലാതെ അണുനശീകരണവും ശുചീകരണ പ്രവർത്തനങ്ങളും ആയി മുന്നോട്ട് പോകുകയാണ് മെമ്പർ. കഴിഞ്ഞ ദിവസങ്ങളിൽ മുപ്പതിലധികം പോസറ്റീവ് കേസ് ഉണ്ടായിരുന്ന വാർഡിലെ പോസറ്റീവ് നിരക്ക് കർശന നിയന്ത്രണ പ്രവർത്തനങ്ങളിലൂടെ മൂന്നിൽ എത്തിച്ചിരിക്കുകയാണ് മെമ്പർ ഉൾപ്പെടുന്ന സംഘം.ചേലക്കടവിലെ പ്രധാന മേഖലകൾ ഈ സംഘത്തിൻ്റെ നേതത്വത്തിൽ അണുനാശീകരണം നടത്തി. ആർ. ആർ. ടി പ്രവർത്തകരായ ഗഫൂർ, ശാമിൽ, അദ്നാൻ, പ്രദേശ വാസികളായ നവാസ് വിരളിപ്പുറത്ത്, അനീഷ് തുടങ്ങിയവരും ഈ സംഘത്തിൽ ഉൾപ്പെടുന്നു. Mookkuthala Live 🌎

ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റി സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റിക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ കൈമാറി.

Image
മൂക്കുതല: നരേന്ദ്മോദി സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ ബി. ജെ. പി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റിക്ക് ആവശ്യമായ പി. പി. ഇ. കിറ്റുകൾ, ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ നൽകി. ബി. ജെ. പി. മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ. പി.വിഘ്നേഷ് കിറ്റുകൾ ഏറ്റുവാങ്ങി വാർഡ് മെമ്പർ സബിത വിനയകുമാർ, വിജയൻ മടത്തിപാടം സുധാകരൻ നന്നംമുക്ക്, അനീഷ് മൂക്കുതല, അശോകൻ പള്ളിക്കര, വിനയകുമാർ വാഴുള്ളി അനീഷ് പി. പി, ലാൽ കൃഷ്ണ എന്നിവർ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ബി. ജെ. പി. പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ ശുചീകരണം പ്രവർത്തനം നടത്തി. Mookkuthala Live 🌎

കെ. എസ്. യു വാർഷിക ദിനം ആദരിച്ചു.

Image
കല്ലൂർമ്മ: കെ. എസ്. യു. 64-മത് വാർഷിക ദിനാചരണത്തിന്റെ ഭാഗമായ ഇന്ന് തെങ്ങിൽ പെരുമ്പാൾ കെ. എസ്. യു. യൂണിറ്റ് സംയുക്തമായി സ്ഥാപന ദിനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശാന്തിനി രവീന്ത്രൻ പതാക ഉയർത്തി.  കെ. എസ് യു. നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ അദ്ധ്യഷത വഹിച്ചു. ഷംസീർ മണാളത്ത് അബിഷർ പുറത്താട്ട്, ഗഫൂർ മേപ്പറമ്പിൽ, അൻസിൽ പെരുമ്പാൾ, എം. പി ഷിഹാബ്, ജംസീർ എന്നിവരും പങ്കെടുത്തു. Mookkuthala Live 🌎

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

Image
ചങ്ങരംകുളം: മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിലിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങൾ നടതപെട്ടത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി കാഞ്ഞിയൂർ, മാട്ടം തുടങ്ങിയ പ്രദേശങ്ങളാണ് മെമ്പറുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. Mookkuthala Live 🌎

സമ്പൂർണ്ണ ആൻ്റിജൻ ടെസ്റ്റ് നടത്തി നന്നമ്മുക്ക് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്.

Image
നന്നമ്മുക്ക്: കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ വാർഡിലെ മുഴുവൻ ആളുകളെയും ആൻ്റിജൻ ടെസ്റ്റ് നടത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്. നന്നമ്മുക്ക് തെങ്ങിൽ മദ്രസ്സയിൽ വച്ച് നടന്ന മെഗാ ടെസ്റ്റിന് വാർഡ് മെമ്പറായ ശാന്തിനി രവീന്ദ്രൻ, ആർ. ആർ. ടി മെമ്പർമ്മാരായ ഷംസീർ മണാളത്ത്, റിജാസ് പെരുമ്പാൾ, അൽത്താഫ് വി  എ, അൻവർ താണിയത്ത് എന്നിവർ നേതൃത്വം നൽകി.ടെസ്റ്റിന് ശേഷം മദ്രസയും പരിസരവും വളണ്ടിയർമാർ ചേർന്ന് ശുചീകരിച്ചു. Mookkuthala Live 🌎

ലോക്ക്ഡൗൺ കാലത്ത് ആലങ്കോട് പ്രദേശങ്ങളിലെ ലഹരി വിൽപ്പന; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ചങ്ങരംകുളം പൗരസിമിതി

Image
ചങ്ങരംകുളം: അന്താരാഷ്ട്ര ലഹരി മാർക്കറ്റിൽ വൻ വിലപിടിപ്പുള്ള എംഡിഎംഎ  പോലെയുള്ള ലഹരി വസ്തുക്കൾ  പോലീസിൻറെ കർശന  നിയന്ത്രണം ഉള്ള ലോക്ക്ഡൗൺ  കാലത്ത് ആലങ്കോട് പോലെയുള്ള ഒരു ഗ്രാമപ്രദേശത്ത് ‌വിൽപ്പനയ്‌ക്ക്‌ എത്തിയതിനെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെയ്യണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു.  ആലങ്കോട് കഴിഞ്ഞ ദിവസം ലഹരി പിടിക്കപ്പെട്ട പ്രതിയുടെ വീട്ടു പരിസരത്ത് എക്സൈസ്‌  ഉദ്യോഗസ്തന്മാർക്ക്‌ വേണ്ടി സാക്ഷി പറയാൻ തയ്യാറായ തദ്ദേശീയരായ ആളുകളെ പ്രതികളുടെ ആളുകൾ ഭീഷണിപ്പെടുത്തിയത് അങ്ങേയറ്റം ഗൗരവവും ആശങ്കാജനകവുമാണ്‌. ലഹരി മാഫിയയേ അമർച്ച ചെയ്യാൻ നിയമപാലകർ തയ്യാറാകണം.  പ്രദേശവാസികളും പൊതു ജനങ്ങളും ഇതിനെതിരെ കൂട്ടായി രംഗത്ത് വരണം. മേഖലയിൽ സ്കൂൾ കുട്ടികൾക്ക്‌‌ അടക്കം ലഹരി കൈമാറുന്ന വൻ റാക്കറ്റിലെ പ്രധാന കണ്ണികളാണ്‌ ഇവർ. ഇവർക്ക്‌ പ്രമുഖരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കണം. പൗരസമിതി ഇതുസംബന്ധമായി എസ്‌ പി, ഐജി, ഡി ജി പി എന്നിവർക്ക്‌ പരാതി നൽകും.  ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്‌, വാരിയത്ത്‌ മുഹമ്മദലി, കുഞ്ഞിമുഹമ്മദ്‌ പന്താവുർ, സുരേഷ്‌ ആലംകോട്

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി.

Image
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം.കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ നൽകാനാണ് ധാരണ. Mookkuthala Live 🌎

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈതാങ്ങായി അംഗണവാടി പ്രവര്‍ത്തകർ

Image
ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെകോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈതാങ്ങായി നന്നംമുക്ക് പഞ്ചായത്തിലെ അംഗണവാടി പ്രവര്‍ത്തകര്‍ ഓക്സീമീറ്ററുകള്‍ നല്‍കി. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ ഏറ്റുവാങ്ങി.സെക്രട്ടറി ടി മണികണ്ഠന്‍ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു. Mookkuthala Live 🌎

പോലീസ് രാജ് പിൻവലിക്കുക, ആരോഗ്യമേഖലയിൽ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കുക: എസ്‌.ഐ.ഒ‌ മലപ്പുറം

Image
ചങ്ങരംകുളം: പോലീസ് രാജ് പിൻവലിക്കുക, ആരോഗ്യമേഖലയിൽ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് എസ്‌.ഐ.ഒ‌ മലപ്പുറം. മലപ്പുറത്തെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ പരിശോധിച്ചാൽ അപര്യാപ്‌തമാണെന്ന് കാണാൻ സാധിക്കും. പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കോവിഡ് ബെഡുകൾ, ഐ.സി.യു, വെന്റിലേറ്റർ സൗകര്യം തുടങ്ങിയ അടിയന്തര ആരോഗ്യ സംവിധാനങ്ങളെല്ലാം കുറവാണെന്ന് സർക്കാർ കണക്കുകൾ ബോധ്യപ്പെടുത്തുന്നു. ജില്ലയിലെ ആശുപത്രി സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരുടെ കുറവും സർക്കാറിന്റെ പരിഗണനയായി വരാത്തതും ജില്ല നേരിടുന്ന കടുത്ത അനീതിയാണ്. ആയതിനാൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ അടിയന്തര ആരോഗ്യ സൗകര്യങ്ങളും സേവനങ്ങളും സംവിധാനങ്ങളും ഉടൻ വർധിപ്പിക്കാനും, ജനസംഖ്യാനുപാതികമായി വാക്‌സിൻ വിതരണം നടത്താനും, കോവിഡ് ടെസ്റ്റ് വർധിപ്പിക്കാനും സർക്കാർ തയ്യാറാവണം. ആരോഗ്യ മേഖലയിൽ അടിയന്തര പരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും പോലീസ് രാജ് പിൻവലിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും എസ്.ഐ.ഒ ആവശ്യപ്പെടുന്നു. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫവാസ് അമ

നിര്യാതയായി

Image
മൂക്കുതല വാര്യർ മൂലയിൽ താമസിക്കുന്ന പരേതനായ പുലിക്കോട്ടിൽ സണ്ണി വർഗീസിന്റെ ഭാര്യ മേരി ടീച്ചർ നിര്യാതയായി മൂക്കുതല വാര്യർമുലയിൽ താമസിച്ചിരുന്ന പരേതനായ പുലിക്കോട്ടിൽ സണ്ണി വർഗീസിന്റെ ഭാര്യ മേരി ടീച്ചർ (71) നിര്യാതയായി (സിതി സാഹിബ് മെമ്മോറിയൽ വടക്കുമുറി റിട്ട. അദ്ധ്യാപികയാണ്. Mookkuthala Live 🌎

നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ആർ. ആർ. ടി അംഗങ്ങൾക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തുmചെയ്തു

Image
നന്നമ്മുക്ക്: നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ആർ. ആർ. ടി അംഗങ്ങൾക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിസിരിയ സൈഫുദ്ദീൻ വളണ്ടിയർമാർക്ക് കിറ്റ് നൽകി കൊണ്ട് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മരായ മുസ്തഫ ചാലുപറമ്പിൽ, പ്രിൻഷ സുനിൽ, രാഗി രമേശ്, പഞ്ചായത്തിലെ മറ്റ് മെമ്പർമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന വിതരണം കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് നടന്നത്. Mookkuthala Live 🌎

ഇന്ത്യയിലെ പ്രമുഖ സമൂഹ മാധ്യമങ്ങൾ നാളെ മുതൽ ലഭ്യമായേക്കില്ല

Image
ഡൽഹി: നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

യൂത്ത് കെയർ പ്രവർത്തകർ കോവിഡ് പോസറ്റീവായ രോഗികളുടെ വീടുകൾ അണൂനശീകരണം നടത്തി.

Image
നന്നമ്മുക്ക്: നന്നംമുക്ക് പഞ്ചായത്തിലെ 12ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവായ രോഗികളുടെ വീടുകൾ റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ പ്രവർത്തകർ അണുനശീകരണം നടത്തി വീടുകൾ ശുദ്ധീകരിച്ചു. യൂത്ത് കെയർ പ്രവർത്തകരായ ഷംസീർ മണാളത്ത്, റിജാസ് പെരുമ്പാൾ, അബ്ഷർ പുറത്താട്ട്, അൽത്താഫ്, അൻസിൽ പെരുമ്പാൾ എന്നിവർ നേത്യത്വം നൽകി. Mookkuthala Live 🌎

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗം ഭേദമായവരുടെ വീടുകൾ അണുനശീകരണം നടത്തി

Image
ചങ്ങരംകുളം: കോവിഡ് 19 രോഗം ബാധിച്ചവരുടെ വീടുകൾ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ:സിദ്ധീഖ് പന്താവൂരിൻ്റെ നേതൃത്വത്തിൽ അണുനശീകരണം ചെയ്തു.  ലോകം മുഴുവൻ മഹാമാരി കൊണ്ട് എല്ലാ നിലക്കും ദുരിതത്തിലായ കാലത്ത് ആലംകോട് - നന്നംമുക്ക് പഞ്ചായത്തുകളിലെ രോഗബാധിതരുടെ വീടുകൾ തികച്ചും സൗജന്യമായി അണു മുക്തമാക്കാൻ ബാങ്ക് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥർക്കും ട്രോമാകെയർ വളണ്ടിയർമാർക്കും ലഘു ഭക്ഷണം വിതരണം ചെയ്ത് സൗഹൃദ കൂട്ടായ്മ

Image
മൂക്കുതല: ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെയും പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, ട്രോമാകെയർ അംഗങ്ങൾക്കും ലഘുഭക്ഷണങ്ങൾ വിതരണംചെയ്ത് അയൽവാസികളായ സുഹൃത്തുക്കൾ. കാഞ്ഞൂർപാടം നിവാസികളായ ഷെഫീർ, സൈഫു, സഫീർ, റഫീക്ക്, എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ദീർഘദൂര യാത്രയിൽ ഏർപ്പെട്ടിരിക്കുന്ന ലോറി തൊഴിലാളികൾക്കും ഇവർ ലഘു ഭക്ഷണം വിതരണം ചെയ്തു. ലോക്ക് ഡോൺ കാലത്ത്  ആളുകൾക്ക് സഹായകരമാകുന്നു ഒരുപാട് പ്രവർത്തികൾ ചെയ്യുവാൻ ഇവർ സന്നദ്ധരാണെന്ന് അറിയിച്ചു. വീഡിയോ കാണാൻ സന്ദർശിക്കൂ Watch Video Mookkuthala Live 🌎

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സന്നദ്ധ പ്രവർത്തകർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു

Image
ചങ്ങരംകുളം:പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആർആർടി മെമ്പർമാർക്കും ക്ലബ്ബുകൾക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപികിറ്റ്) വിതരണം ചെയ്തു. രാജീവ്ഗാന്ധി രക്തസാക്ഷിദിനമായ ഇന്ന് അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ ഒന്നാം വാർഡ് മെമ്പർ ഫയാസ് മൂച്ചിക്കലിന് നൽകി ഉത്ഘാടനം നിർവഹിച്ചു.നവാസ് വിരളിപ്പുറത്ത്, അനീഷ് മൂക്കുതല, ഫാരിസ് നരണിപ്പുഴ, റഹീം മാട്ടം, സഫർ നെച്ചിക്കൽ, റാഷിദ് വിരളിപ്പുറത്ത്, നിതിൻ ഭാസ്കരൻ എന്നിവർ പങ്കെടുത്തു. Mookkuthala Live 🌎

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ വീടുകൾ അണുവിമുക്തമാക്കി

Image
ചങ്ങരംകുളം: കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന വ്യക്തികളുടെ വീടുകൾ റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പർ ആയ മുസ്തഫയുടെ നേതൃത്വത്തിൽ ആണ് വീടുകളിൽ അനുനശീകരണം നടതപെട്ടത്.വാർഡ് 5 ലെ വീടുകൾ അണു വിമുക്തമാക്കി  അബ്ഷർ പുറത്താട്ട്,  അൽത്താഫ് വാഴമലയിൽ എന്നിവരും പങ്കാളികൾ ആയി. Mookkuthala Live 🌎

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.

Image
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ സംസ്ഥാനത്ത് നീട്ടി. മെയ് 30 വരെയാണ് നീട്ടിയത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു.എന്നാൽ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടിപിആർ. കൂടുതൽ കർശനമായ നടപടികൾ മലപ്പുറത്ത് സ്വീകരിക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മലപ്പുറത്തെത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. നേരിടാൻ നടപടി ഉറപ്പാക്കും. അവശ്യമായ മരുന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് കൂടുതൽ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റിട്ട.റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലയിലെ പാലിയേറ്റിവ് ക്ലിനിക്കുകൾക്ക് പൾസ്‌ ഓക്‌സി മീറ്ററുകൾ വിതരണം ചെയ്തു

Image
ചങ്ങരംകുളം: ഭയപ്പെടേണ്ട കൂടെയുണ്ട് എന്ന സന്ദേശവുമായി മലപ്പുറം ജില്ലയിലെ മുഴുവൻ പാലിയേറ്റിവ് ക്ലിനിക്കുകൾക്കും പൾസ്‌ ഓക്‌സി മീറ്റർ നൽകി റിട്ട. റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മറ്റി മാതൃകയായി. കോവിഡ് മൂലം പാലിയേറ്റിവ് ക്ലിനിക്കുകൾ വൻ പ്രതിസന്ധി നേരിട്ടപ്പോഴും തങ്ങളുടെ കീഴിലെ മുഴുവൻ രോഗികൾക്കും മികച്ച പരിചരണം നൽകുന്നതിൽ പാലിയേറ്റിവ് ക്ലിനിക്കുകൾ ഒരു കുറവും വരുത്തിയിരുന്നില്ല. ഈ അവസരത്തിൽ ഇവരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യവുമായാണ് റിട്ട. റവന്യൂ കൂട്ടായ്മ രംഗത്തു വന്നത്‌ ചങ്ങരംകുളത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത് മെമ്പർ ശ്രീമതി. ആരിഫ നാസറിൽ നിന്നും റിട്ട.റവന്യൂ കൂട്ടായ്മ മലപ്പുറം വെസ്റ്റ് ജില്ലാ ജോയിൻ സെക്രട്ടറി വി.വി ഷബീർ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി.പി.എം അഷ്‌റഫ് പദ്ധതി വിശദീകരിച്ചു. താലൂക്ക് പ്രസിഡന്റ് കൃഷ്ണൻ നായർ, ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് ജോയിൻ സെക്രട്ടറി കെ.അനസ്, ജബ്ബാർ പള്ളിക്കര, ഉസ്മാൻ പെരുമുക്ക്‌ എന്നിവർ പ്രസംഗിച്ചു

വാർഡ് മെമ്പർ കെ. ഫയാസിൻ്റെ നേതൃത്വത്തിൽ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു

Image
മൂക്കുതല: ചേലക്കടവിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ കെ. ഫയാസ്. ചേലക്കടവിലെ റേഷൻ കട മുതൽ എൽ.പി സ്കൂൾ ഉൾപ്പെടുന്ന റോഡിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. മഴയെ തുടർന്ന് അപകടകരമായ രീതിയിൽ റോഡിന് സമീപം വളർന്ന പുൽക്കാടുകൾ തുടങ്ങിയ വെട്ടിത്തെളിച്ച് ഗതാഗതം കൂടുതൽ സുഗുമമാക്കുകയും, ഒഴുക്ക് തടസ്സപെട്ട പലെമ്പാടം തോട് വൃത്തിയാക്കി ഒഴുക്ക് സുഗുമമാക്കുകയും, ഏറെ നാളുകളായി അപകട കാരണമായി നിന്നിരുന്ന റോടഡിലെ ഗർത്തം മൂടുകയും തുടങ്ങിയ പ്രവർത്തനങ്ങളാണ് മെമ്പറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടത്. യജ്ഞത്തിൽ മൂക്കുതല മൂച്ചികടവിൽ പ്രവർത്തിക്കുന്ന പ്രിയദർശനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. നവാസ് വിരളിപ്പുറത്ത്, കെm നാസർ, സക്കീർമൂസ, അനീഷ്മൂക്കുത്തല, പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകരായ ഭാസിൽ, അദിനാൻ, ഷൈമോൻ, ഷാമിൽ, പ്രണവ്സുന്ദർ, ആദിഷ് എന്നിവർ പങ്കെടുത്തു. പലേംപാടം തോട്ടിലെ തടസ്സം പലേംപാടം മേഖലയിലെ ഒരു പ്രധാന പ്രശ്നം ആയിരുന്നു. ഈ യജ്ഞത്തിലൂടെ അതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രവർത്തകർ. Mookkuthala Live 🌎

പ്രതിസന്ധിയിലും നാടിന്റെ കരുത്തായി കാഞ്ഞിയൂരിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ.

Image
ചങ്ങരംകുളം:കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധിയിൽ നാടിന് കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും തെരുവിൽ കഴിയുന്ന അന്യസംസ്ഥാനക്കാർക്കും ഒരു നേരത്തെ ഭക്ഷണം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എത്തിച്ച് യൂത്ത് കോൺഗ്രസ്‌,കെ.എസ്.യു കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ. പ്രവർത്തകരുടെ വീടുകളിൽ നിന്ന് ശേഖരിച്ച 50തിൽ പരം ഭക്ഷണ കിറ്റാണ് വിതരണം ചെയ്തത്. വാർഡ് മെമ്പർ വി. കെ നൗഷാദ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു വിതരണം നടത്തപ്പെട്ടത്. തുടർന്നും പ്രവർത്തനങ്ങൾക്ക് തങ്ങൾ സന്നദ്ധരാണെണ് പ്രവർത്തകർ അറിയിച്ചു.

പെട്രോൾ, ഡീസൽ വില വർധനവിനെതിരെ ഐ. എൻ. ടി. യു. സി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Image
ചങ്ങരംകുളം: ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം അന്യായമായ പെട്രോൾ, ഡീസൽ വില വർധനവിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു. പ്രവര്ത്തകർ വീടുകൾക്ക് മുന്നിൽ ചൂട്ട്, മെഴുകുതിരി എന്നിവ കത്തിച്ച് പ്ലാക്കാർഡുമായി നിന്നാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിൽ ഐ.എൻ.ടി.യു.സി പ്രവര്ത്തകര് ഭാഗമായി. Mookkuthala Live 🌎

ട്രിപ്പിൾ ലോക്ക്‌ഡൗൺ: നിർദേശങ്ങൾ ഇവ

Image
ട്രിപ്പിള്‍ ലോക് ഡൗണ്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി. കോവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   മലപ്പുറം ജില്ലയില്‍  അടക്കം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി ഉത്തരവു പറപ്പെടുവിച്ചു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് , ദിനേനയുള്ള കോവിഡ് 19 രോഗികളുടെ എണ്ണം എന്നിവ യഥാക്രമം 35 % , 4,000 എന്നിവക്ക് മുകളിലായി  സ്ഥിരമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഈ കണക്കുകള്‍ കാണിക്കുന്നത് സംസ്ഥാനത്ത്  തന്നെ കോവിഡ് 19  രോഗ തീവ്രത കൂടുതലുള്ള ഒരു ജില്ല മലപ്പുറം ആണെന്നതാണ്. ഈ ഗുരുതര സാഹചര്യത്തില്‍ രോഗനിര്‍വ്യാപന / പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നിയന്ത്രണങ്ങള്‍/ വ്യവസ്ഥകള്‍ 1) യാത്രയുമായി ബന്ധപ്പെട്ട് 1. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ   അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധി

കോവിഡ് പ്രതിരോധ പ്രവർത്തനം; അഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു

Image
ചങ്ങരംകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ മരുന്നുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. നന്നംമുക്ക് പഞ്ചായത്തിലെ 5-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. വാർഡ് മെമ്പർ മുസ്തഫ മരുന്ന് വിതരണത്തിന് നേതൃത്വം വഹിച്ചു. ആർ. ആർ.ടി അംഗങ്ങളായ മുജീബ്, അനസ്, റിയാദ് എന്നിവരും റെയിൻബോ ക്ലബ്ബ് അംഗങ്ങളും മരുന്ന്  വിതരണത്തിൽ ഭാഗമായി. Mookkuthala Live 🌎

കനത്ത മഴയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി കെ.എസ് യു പ്രവർത്തകർ

Image
ചങ്ങരംകുളം: കാലവർഷം രൂക്ഷമായതിനെ തുടർന്ന് മതിൽ തകർന്നു വീണ് ഗതാഗതം തടസപ്പെട്ട കാഞ്ഞിയൂർ കിളിയം കുന്ന് റോഡ് ഗതാഗത ഗോഗ്യമാക്കി കെ. എസ്. യു കാഞ്ഞിയൂർ യൂണിറ്റ് പ്രവര്ത്തകര്.വാർഡ് മെമ്പർ വി. കെ. നൗഷാദിന്റെ നേതൃത്വത്തിൽ കെ. എസ്. യു.  കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ ആയ നബീൽ, അനസ് കെ. എസ്, റാഷിഫ് എന്നിവർ ചേർന്നാണ് കല്ലുകൾ നീക്കം ചെയ്തത്. വാർഡിലെ തുടർ പ്രവർത്തനങ്ങൾക്കും കെ. എസ്. യൂ. കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ സജ്ജരാണ് എന്ന് അറിയിച്ചു. Mookkuthala Live 🌎

നന്നംമുക്ക് പഞ്ചായത്തിലെ കടുക്കുഴി കോൾ പടവിലെ നെൽ കർഷകരുടെ ആശങ്കകൾക്ക് വിരാമം

Image
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ പതിനഞ്ചോളം കർഷകരാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വയലുകളിൽ നെല്ലു സംഭരണത്തിനായി ശേഖരിച്ചു വെച്ച 50 ടണ്ണോളം വരുന്ന നെല്ല് മില്ലുകളിലേക്ക് കയറ്റി പോവാത്ത സാഹചര്യത്തിൽ ദുരിത മുഖത്ത് കഴിഞ്ഞിരുന്നത്.  ഇന്നലെ തുടർച്ചയായി പെയ്ത മഴയിൽ ശേഖരിച്ചിരുന്ന നെല്ലിന്റെ അടുത്തുവരെ വരെ വെള്ളം കയറിയതിനെ തുടർന്ന് കർഷക സംഘം പ്രതിഷേധിച്ചിരുന്നു. വിഷയം ശ്രദ്ധയിൽ പെട്ട ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും പൊന്നാനി തഹസിൽദാറോട് സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സെക്രട്ടറിയുമായും സപ്ലൈകോ ജനറൽ മാനേജറുമായും ബന്ധപ്പെട്ടു. ആയതിന്റെ ഭാഗമായി ഇന്നലെ രാവിലെ 6 മണിക്ക് തന്നെ സപ്ലൈകോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശേഖരിച്ച നെല്ല് ലോറിയിൽ കയറ്റി കൊണ്ടുപോയി.  പൊന്നാനി, പെരുമ്പടപ്പ് കോൾ മേഖലയിൽ ഇപ്പോൾ കൊയ്ത്തു നടക്കുന്നതും, നടക്കാൻ ഉള്ളതുമായ വയലുകളിൽ നെല്ല് കൊയ്യുന്ന മുറയ്ക്ക് സമയബന്ധിതമായി തന്നെ നെല്ല് സംഭരിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. Mookk

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടും.

Image
സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗൺ. വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുതാണ് തീരുമാനം. ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാകും നിയന്ത്രണങ്ങൾ കടുപ്പിക്കുക. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരും. നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് നാലു ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിൽ 50 ശതമാനത്തിന് മുകളിൽ രോഗവ്യാപനത്തോത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

പെരുന്നാൾ ദിനത്തിൽ വഴിയോരത്തു താമസിക്കുന്നവർക്ക് ഇന്ദിരാജി നരണിപ്പുഴയുടെ സ്നേഹ വിരുന്ന്

Image
ചങ്ങരംകുളം:പെരുന്നാൾ ദിനത്തിൽ ചങ്ങരംകുളം ഹൈവേയിലെ വഴിയോരത്തു  താമസിക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകി ഇന്ദിരാജി നരണിപ്പുഴ പ്രവർത്തകർ.  ഇന്ദിരാജി നരണിപ്പുഴയുടെ പ്രവർത്തകരുടെ വീടുകളിൽ നിന്നും ഒന്നും രണ്ടും ഭക്ഷണപ്പൊതികൾ  ശേഖരിച്ചുകൊണ്ടാണ് വഴിയോരത്തു താമസിക്കുന്നവർക്ക് ഭക്ഷണം നല്കിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്ലബ്ബ് പ്രസിഡന്റ്‌ സതീഷ് നരണിപ്പുഴ, സെക്രട്ടറി ഷിബിൽ ജാസിം, ട്രഷറർ അജ്മൽ എന്നിവർ ചേർന്നാണ് ഭക്ഷണം വിതരണം ചെയ്തത്. Mookkuthala Live 🌎

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മനപ്പടി സ്വദേശി മരണപ്പെട്ടു.

Image
മൂക്കുതല: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളിയും വാദ്യ കലാകാരനും ആയ മനപ്പടി സ്വദേശി മരണപ്പെട്ടു. മനപ്പടി പകരാവൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തില്ലത്ത് വീട്ടിൽ വിജേഷ് (40)(ബിജു)ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. Mookkuthala Live 🌎

കാരുണ്യത്തിന് ഓക്സിജൻ സിലണ്ടർ വാങ്ങാൻ തുക സമാഹരിച്ച് അസബാഹ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ.

Image
ചങ്ങരംകുളം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക സമാഹരിച്ച് അസബാഹ് കോളേജിലെ 2010-13 കൊമേഴ്സ് ബാച്ചിലെ വിദ്യാർഥികൾ.  കാരുണ്യത്തിനായി സ്വരൂപിച്ച തുക കൂട്ടായ്മയുടെ പ്രതിനിധികൾ ചേർന്ന് കാരുണ്യം ഭാരവാഹികൾക്ക് കൈമാറി. ഈ യജ്ഞം എല്ലാ വിദ്യാർത്ഥി കൂട്ടായ്മകളും ഏറ്റെടുക്കണം എന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. Mookkuthala Live 🌎

കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി.

Image
കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി.  സെല്‍ഫ് റീഡിങ്‌ ഇങ്ങനെ മീറ്റർ റീഡിങ്‌ എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങൾ റീഡര്‍മാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ ഉപഭോക്താക്കളെ സെല്‍ഫ്‌ റീഡിങ്‌ മോഡിലേക്ക്‌ സീനിയര്‍ സൂപ്രണ്ട്‌ ഷെഡ്യൂൾ ചെയ്യുന്നു. ഈ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക്‌ സെക്ഷന്‍ ഓഫീസില്‍നിന്നും എസ്‌.എം.എസ്‌. അയക്കുന്നു. അതില്‍ മീറ്റര്‍ റീഡിങ്‌ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ലിങ്കുണ്ടാകും.  ഈ ലിങ്കില്‍ പ്രവേശിക്കുമ്പോൾ ഉഭോക്താവിൻ്റെ വിവരങ്ങളും മുന്‍ റീഡിങ്ങും കാണാം. ഇപ്പോഴത്തെ റീഡിങ്‌ ഇതില്‍ രേഖപ്പെടുത്താം. മീറ്റര്‍ ഫോട്ടോ എന്നതില്‍ ക്ലിക്ക്‌ ചെയ്താല്‍ മീറ്ററിലെ റീഡിങ്‌ നേരിട്ട്‌ ഫോട്ടോ എടുക്കാം. ഉപഭോക്താവ്‌ രേഖപ്പെടുത്തുന്ന മീറ്റര്‍ റീഡിങ്ങും മീറ്ററിൻ്റെ ഫോട്ടോയും ഒത്തുനോക്കിയാണ്‌ ബില്‍ തയ്യാറാക്കി എസ്‌.എം.എസ്‌. അയക്കുക. ഇത്തരത്തിൽ വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം എടുക്കുമ്പോൾ... സിംഗിൾ ഫെയ്സ് മീറ്ററായാലും ത്രീ ഫെയ്സ് മീറ്ററായാലും C kWh / Cum kWh / T kWh / kWh

ഓക്സിജൻ ചലഞ്ച്: കാരുണ്യത്തിന് ഓക്സിജൻ സിലണ്ടർ വാങ്ങാൻ തുക സമാഹരിച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ

Image
ചങ്ങരംകുളം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക സമാഹരിച്ച് എം.വി.എം റെസിഡൻഷ്യൽ സ്കൂളിലെ 2008 എസ്.എസ്.എൽ.സി,2010 പ്ലസ് ടൂ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ. പതിനേഴായിരം രൂപയാണ് ഇരു ബാച്ചുകളും ചേർന്ന് കാരുണ്ണ്യത്തിനായി സ്വരൂപിച്ചത്. തുക ഇരു ബാചുകളുടെയും പ്രതിനിധികൾ ചേർന്ന് കാരുണ്യം ഭാരവാഹികൾക്ക് കൈമാറി. ഈ യജ്ഞം എല്ലാ വിദ്യാർത്ഥി കൂട്ടായ്മകളും ഏറ്റെടുക്കണം എന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. Mookkuthala Live 🌎

മാസപ്പിറവി ദ്യശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

Image
വ്രതശുദ്ധിയുടെ പുണ്യത്തിൽ വിശ്വാസികൾ വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത ജനറൽ സെക്രട്ടറി പ്രെഫ.കെ. ആലിക്കുട്ടി മുസ് ലിയാർ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ത ങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു. ഇതോടെ റമദാൻ മുപ്പതും പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും കേരളത്തിൽ ചെറിയ പെരുന്നാൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പെരുന്നാൾ ആഘോഷമെന്ന് കർശന നിർദേശമുണ്ട്. Mookkuthala Live 🌎

തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

Image
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അർബുദ ബാധിതനായിരുന്നു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. സാഹിത്യ സാംസ്കാരിക ലോകത്തിന് തീരാനഷ്ടമാണ് മാടമ്പ് കുഞ്ഞുകുട്ടന്റെ മരണം. ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവയാണ് പ്രശസ്ത കൃതികൾ, ‘ദേശാടനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ആറാം തമ്പുരാൻ, പൈതൃകം, ആനച്ചന്തം, അഗ്നിസാക്ഷി എന്നീ സിനിമകളിൽ അഭിനയിച്ചു. 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. Mookkuthala Live 🌎

കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം; കെ ആർ ഗൗരിയമ്മ അന്തരിച്ചു.

Image
മുൻമന്ത്രി കെ ആർ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.മുൻമന്ത്രി ടി വി തോമസ് ആയിരുന്നു ഭർത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ. മന്ത്രിയായിരിക്കെ ചരിത്രപരമായ പല പരിഷ്കാരങ്ങളും കൊണ്ടുവന്നു. 17 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. അതിൽ 13ലും വിജയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം മന്ത്രിയായെന്ന അംഗീകാരവും ഗൗരിയമ്മയ്ക്കാണ്. 1994ൽ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. ശേഷം ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) രൂപീകരിച്ചു. Mookkuthala Live 🌎

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു.

Image
കോട്ടയം: മലയാള സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഏറ്റുമാനൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1985-ൽ ജേസി സംവിധാനം ചെയ്ത ' ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്തെ പ്രവേശനം. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. Mookkuthala Live 🌎

കക്കുഴയിൽ വാട്സ്ആപ് കൂട്ടായ്മ മൂക്കുതല റംസാൻ കൊറോണ കിറ്റുകള്‍ വിതരണം ചെയ്തു.

Image
മൂക്കുതല: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ കക്കുഴിൽ കൂട്ടായ്മ മൂക്കുതല,ചേലക്കടവ് കോവിഡ് മൂലം പ്രയാസപ്പെടുന്നവർക്ക് ശാരീരികവും സാമൂഹികവുമായ രീതിയിൽ ഈ പ്രതികൂലമ സാഹചര്യത്തിലും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ജനങ്ങൾക്ക് എത്തിക്കുക എന്നതോടൊപ്പം റംസാൻ കൊറോണ കിറ്റുക്കൾ അർഹരായറിലേക്ക് എത്തിച്ചു. തൊഴിൽ ഇല്ലാതെയും പുറത്ത് പോകുവാൻ കഴിയാതെയും പ്രയാസപ്പെടുന്ന ഈ സമയത്ത് കിറ്റ് വിതരണ്ണം ഉപകാരപ്പെടുന്ന രീതിയില്‍ നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭാരവാഹികളായ ടി. എം. എ. ഗഫൂർ, ടി. വി. അഷറഫ്, ടി. ഹൈദർ അലി, അനുബ് പറവതേൽ എന്നിവർ പറഞ്ഞു. Mookkuthala Live 🌎

ഓക്സ്ജൻ ചാലഞിൻ്റെ ഭാഗമായി കാരുണ്യത്തിന് ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക കൈമാറി കെഎംസിസി.

Image
ചങ്ങരംകുളം:കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ആലങ്കോട് പഞ്ചായത്ത് കെ എം സി സി കമ്മിറ്റി ചങ്ങരംകുളം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവിനു ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക കൈമാറി.  ഇരുപതിനായിരം രൂപയാണു കൈമാറിയത്‌. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ കാരുണ്യ പെയിൻ പാലിയേറ്റീവ് ക്ലിനിക് ചെയർമാൻ പി പിഎം അഷറഫിന് കൈമാറി.  ഷാനവാസ് വട്ടത്തൂർ, അഹമ്മദുണ്ണി കാളച്ചാൽ അബ്ബാസലി പള്ളിക്കുന്ന്. അബ്ദുള്ളക്കുട്ടി കാളച്ചാൽ പ്രസംഗിച്ചു. Mookkuthala Live 🌎

ഒരുമ കൂട്ടായ്മ കാഞ്ഞൂർ റംസാൻ കിറ്റ് വിതരണം ചെയ്തു.

Image
ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ റംസാൻ കിറ്റ് വിതരണം ചെയ്തു. എല്ലാവർഷങ്ങളിലേയും പതിവ് പൊലെ ചെയ്യുന്നത് ഈ വർഷവും നോമ്പിന് ഒരുമ കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കോവിഡ് 19 പശ്ചാത്തലത്തിൽ വളരെ പ്രതികൂലമായ ഈ സാഹചര്യത്തിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. Mookkuthala Live 🌎

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിച്ച് എൽഡിഎഫ്

Image
തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിച്ച് എൽഡിഎഫ് കേരളം: തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിച്ച് എൽഡിഎഫ് വിജയം ആഘോഷിച്ചു. കോവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കിയിരുന്നു.

നിര്യാതയായി

Image
ചങ്ങരംകുളം: ഒതളൂർ ചീനിക്കൽ മാധവൻ ഭാര്യ ശ്രീമതി (83) നിര്യാദയായി വർദ്ധക്യാസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. സംസ്ക്കാരം 8/5/2021 ശനി കാലത്ത് 5.30ന് വീട്ട് വളപ്പിൽ. മക്കൾ ശ്രീരാമൻ ഹരിദാസൻ ലക്ഷ്മണൻ ഭരതൻ സുമതി മരുമക്കൾ ഷൈല, സീമന്തിനി രാജി: ജാൻന്സിണി അച്ചുതൻ. Mookkuthala Live 🌎

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകൾ വിതരണം ചെയ്തു.

Image
മൂക്കുതല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ മരുന്നുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.നന്നംമുക്ക് പഞ്ചായത്തിലെ 13-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. വാർഡ് മെമ്പർ സബിത വിനയകുമാർ നേതൃത്വം വഹിച്ചു. സന്നദ്ധ പ്രവർത്തകരായ ലാൽകൃഷ്ണ, അനീഷ്.K, ദിലീഷ്, രഞ്ജിത്ത്, അനീഷ്.P.P, ബാബു, വിനയകുമാർ, ഷീജ വിജയൻ എന്നിവർ മരുന്നുകൾ വിതരണം ചെയ്തു. Mookkuthala Live 🌎

മെയ് എട്ട് മുതൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ

Image
തീരുമാനം പ്രതിദിന കോവിഡ് പോസറ്റീവ് നിരക്ക് കുത്തനെ ഉയർന്നതിനെ തുടർന്ന് കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മറ്റന്നാൾ മുതലാണ് ലോക്ക് ഡൗൺ. ഒൻപത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതൽ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗൺ. സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 41,953 പേർക്കാണ്. കേരളത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസർഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. Mookkuthala Live 🌎

ചിരിയുടെ അപ്പോസ്തലൻ വിടവാങ്ങി;പത്മഭൂഷൺഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

Image
പത്തനംതിട്ട: മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യൻമാരിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. Mookkuthala Live 🌎

മൂക്കുതല പിടാവനൂരിൽ യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Image
മൂക്കുതല: പിടാവനൂരിൽ യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂക്കുതല മാക്കാലിയിൽ താമസിക്കുന്ന മുല്ലപുള്ളി വളപ്പിൽ പ്രജീഷിന്റെ ഭാര്യ പ്രവീണ(26) യെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം.പ്രവീണ കിടപ്പ് മുറിയിൽ കയറി ഏറെ നേരം കഴിഞ്ഞ് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടത്.തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രവീണ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. Mookkuthala Live 🌎

സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൗൺ സമാനമായ കർശന നിയന്ത്രണങ്ങൾ

Image
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ലോക്ക്‌ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ സ്വീകരിച്ച് ഗവൺമെൻ്റ്.  ഇന്നു മുതൽ(04-04-2021)ഒൻപതാം തീയതി വരെയാണ് നിയന്ത്രണങ്ങൾ ഉണ്ടാവുക. നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്ക് എതിരെ കർശനമായ നടപടി ഉണ്ടാകും ഇന്ന് പോലീസ് മേധാവി അറിയിച്ചു. Mookkuthala Live 🌎

Live Streaming 🖥️

ഇന്ന് ഇലക്ഷൻ ഫലപ്രഖ്യാപന വാർത്തകൾ നീണ്ട എട്ട് മണിക്കൂർ തത്സമയം സംപ്രേഷണം ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്വം തന്നെ ആയിരുന്നു. പിഴവുകൾ ഒരുപാട് ഉണ്ടായി എന്നറിയാം എങ്കിലും നല്ല പിന്തുണ നൽകിയ എല്ലാ വായനക്കാരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു. Mookkuthala Live 🌎 Facebook- https://www.facebook.com/MookkuthalaLive/videos/1693787507489288/ ➖➖➖➖➖➖➖➖➖ Youtube- https://youtu.be/n8FJNbL3jLc ➖➖➖➖➖➖➖➖➖ നമ്മുടെ നാട്ടിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യു👇🏽👇🏽 https://chat.whatsapp.com/GxeCp5ORj9OH2183rdJZLD

എം.ബി.രാജേഷ് വിജയിച്ചു.

Image
തൃത്താല നിയോജക മണ്ഡലത്തിൽ എൽഡിഫ് സ്ഥാനാർഥി എം.ബി.രാജേഷ് 3000 വോട്ടുകളുടെ ലീഡിൽ വിജയിച്ചു. ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ വോട്ടെണ്ണൽ അവസ്സാന ഘട്ടത്തിൽ എത്തിയപ്പോളാണ് വിജയം ഉറപ്പിച്ചത്. തൃത്താല ഒരു പതിറ്റാണ്ടിനു ശേഷം ഇടതുപക്ഷം തിരിച്ചുപിടിച്ചു.* Mookkuthala Live 🌎

കൗണ്ടിങ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 91 സീറ്റുകളിൽ ലീഡ് നേടി എൽഡിഫ്

Mookkuthala Live 🌎 *പൊന്നാനിയിൽ പി.നന്ദകുമാറിന് 6467 ലീഡ് കുന്നംകുളത്ത് എ.സി.മൊയ്തീൻ 4662 ലീഡ് തൃത്താലയിൽ വി.ടി ബൽറാം 837 ലീഡ് നേടി തവനൂരിൽ 1352 വോട്ടുകളുടെ ലീഡുമായി ഫിറോസ്* Live🔴 https://www.facebook.com/MookkuthalaLive/videos/1693787507489288/ ➖➖➖➖➖➖➖➖➖ വാർത്തകൾ തത്സമയം അറിയാൻ ജോയിൻ ചെയ്യു https://chat.whatsapp.com/GxeCp5ORj9OH2183rdJZLD

തിരഞ്ഞെടുപ്പ് ഫലം : സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി.

Image
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകൾ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകൾ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ൽ അധികം തപാൽ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പിന്നീട് 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ മാറ്റും. ഒരു ഹാളിൽ ഏഴ് മേശകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകൾ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടിൽ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും. 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ, ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളിൽ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം. Mookkuthala Live 🌎