കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഇന്ത്യയിലെ പ്രമുഖ സമൂഹ മാധ്യമങ്ങൾ നാളെ മുതൽ ലഭ്യമായേക്കില്ല

ഡൽഹി: നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദേശങ്ങൾ
നടപ്പിലാക്കിയിരിക്കുന്നത്.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.