കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പിറന്നാൾ ദിനത്തിലും വാർഡ് മെമ്പർ കർമ്മ നിരതനാണ്.

മൂക്കുതല: വാർഡിൽ സീറോ പോസറ്റീവ് എന്ന ലക്ഷ്യവുമായി അഹോരാത്രം പ്രവർത്തിച്ചു വരികയാണ് വാർഡ് മെമ്പർ കെ. ഫയാസ്. പിറന്നാള് ദിനമായ ഇ ന്നും അതിൽ വിട്ടുവീഴ്ചയില്ലാതെ അണുനശീകരണവും ശുചീകരണ പ്രവർത്തനങ്ങളും ആയി മുന്നോട്ട് പോകുകയാണ് മെമ്പർ. കഴിഞ്ഞ ദിവസങ്ങളിൽ മുപ്പതിലധികം പോസറ്റീവ് കേസ് ഉണ്ടായിരുന്ന വാർഡിലെ പോസറ്റീവ് നിരക്ക് കർശന നിയന്ത്രണ പ്രവർത്തനങ്ങളിലൂടെ മൂന്നിൽ എത്തിച്ചിരിക്കുകയാണ് മെമ്പർ ഉൾപ്പെടുന്ന സംഘം.ചേലക്കടവിലെ പ്രധാന മേഖലകൾ ഈ സംഘത്തിൻ്റെ നേതത്വത്തിൽ അണുനാശീകരണം നടത്തി.
ആർ. ആർ. ടി പ്രവർത്തകരായ ഗഫൂർ, ശാമിൽ, അദ്നാൻ, പ്രദേശ വാസികളായ നവാസ് വിരളിപ്പുറത്ത്, അനീഷ് തുടങ്ങിയവരും ഈ സംഘത്തിൽ ഉൾപ്പെടുന്നു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.