കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കനത്ത മഴയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി കെ.എസ് യു പ്രവർത്തകർ

ചങ്ങരംകുളം: കാലവർഷം രൂക്ഷമായതിനെ തുടർന്ന് മതിൽ തകർന്നു വീണ് ഗതാഗതം തടസപ്പെട്ട കാഞ്ഞിയൂർ കിളിയം കുന്ന് റോഡ് ഗതാഗത ഗോഗ്യമാക്കി കെ. എസ്. യു കാഞ്ഞിയൂർ യൂണിറ്റ് പ്രവര്ത്തകര്.വാർഡ് മെമ്പർ വി. കെ. നൗഷാദിന്റെ നേതൃത്വത്തിൽ കെ. എസ്. യു.  കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ ആയ നബീൽ, അനസ് കെ. എസ്, റാഷിഫ് എന്നിവർ ചേർന്നാണ് കല്ലുകൾ നീക്കം ചെയ്തത്. വാർഡിലെ തുടർ പ്രവർത്തനങ്ങൾക്കും കെ. എസ്. യൂ. കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ സജ്ജരാണ് എന്ന് അറിയിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.