കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

റിട്ട.റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലയിലെ പാലിയേറ്റിവ് ക്ലിനിക്കുകൾക്ക് പൾസ്‌ ഓക്‌സി മീറ്ററുകൾ വിതരണം ചെയ്തു

ചങ്ങരംകുളം: ഭയപ്പെടേണ്ട കൂടെയുണ്ട് എന്ന സന്ദേശവുമായി മലപ്പുറം ജില്ലയിലെ മുഴുവൻ പാലിയേറ്റിവ് ക്ലിനിക്കുകൾക്കും പൾസ്‌ ഓക്‌സി മീറ്റർ നൽകി റിട്ട. റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മറ്റി മാതൃകയായി.

കോവിഡ് മൂലം പാലിയേറ്റിവ് ക്ലിനിക്കുകൾ വൻ പ്രതിസന്ധി നേരിട്ടപ്പോഴും തങ്ങളുടെ കീഴിലെ മുഴുവൻ രോഗികൾക്കും മികച്ച പരിചരണം നൽകുന്നതിൽ പാലിയേറ്റിവ് ക്ലിനിക്കുകൾ ഒരു കുറവും വരുത്തിയിരുന്നില്ല. ഈ അവസരത്തിൽ ഇവരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യവുമായാണ് റിട്ട. റവന്യൂ കൂട്ടായ്മ രംഗത്തു വന്നത്‌

ചങ്ങരംകുളത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത് മെമ്പർ ശ്രീമതി. ആരിഫ നാസറിൽ നിന്നും റിട്ട.റവന്യൂ കൂട്ടായ്മ മലപ്പുറം വെസ്റ്റ് ജില്ലാ ജോയിൻ സെക്രട്ടറി വി.വി ഷബീർ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി.പി.എം അഷ്‌റഫ് പദ്ധതി വിശദീകരിച്ചു. താലൂക്ക് പ്രസിഡന്റ് കൃഷ്ണൻ നായർ, ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് ജോയിൻ സെക്രട്ടറി കെ.അനസ്, ജബ്ബാർ പള്ളിക്കര, ഉസ്മാൻ പെരുമുക്ക്‌ എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.