കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റി സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റിക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ കൈമാറി.

മൂക്കുതല: നരേന്ദ്മോദി സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ ബി. ജെ. പി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റിക്ക് ആവശ്യമായ പി. പി. ഇ. കിറ്റുകൾ, ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ നൽകി. ബി. ജെ. പി. മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കെ. പി.വിഘ്നേഷ് കിറ്റുകൾ ഏറ്റുവാങ്ങി
വാർഡ് മെമ്പർ സബിത വിനയകുമാർ,
വിജയൻ മടത്തിപാടം സുധാകരൻ നന്നംമുക്ക്, അനീഷ് മൂക്കുതല,
അശോകൻ പള്ളിക്കര,
വിനയകുമാർ വാഴുള്ളി
അനീഷ് പി. പി,
ലാൽ കൃഷ്ണ എന്നിവർ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ബി. ജെ. പി. പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ ശുചീകരണം പ്രവർത്തനം നടത്തി.
Mookkuthala Live 🌎

Comments