കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പോലീസ് ഉദ്യോഗസ്ഥർക്കും ട്രോമാകെയർ വളണ്ടിയർമാർക്കും ലഘു ഭക്ഷണം വിതരണം ചെയ്ത് സൗഹൃദ കൂട്ടായ്മ

മൂക്കുതല: ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെയും പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, ട്രോമാകെയർ അംഗങ്ങൾക്കും ലഘുഭക്ഷണങ്ങൾ വിതരണംചെയ്ത് അയൽവാസികളായ സുഹൃത്തുക്കൾ. കാഞ്ഞൂർപാടം നിവാസികളായ ഷെഫീർ, സൈഫു, സഫീർ, റഫീക്ക്, എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ദീർഘദൂര യാത്രയിൽ ഏർപ്പെട്ടിരിക്കുന്ന ലോറി തൊഴിലാളികൾക്കും ഇവർ ലഘു ഭക്ഷണം വിതരണം ചെയ്തു. ലോക്ക് ഡോൺ കാലത്ത്  ആളുകൾക്ക് സഹായകരമാകുന്നു ഒരുപാട് പ്രവർത്തികൾ ചെയ്യുവാൻ ഇവർ സന്നദ്ധരാണെന്ന് അറിയിച്ചു.

വീഡിയോ കാണാൻ സന്ദർശിക്കൂ

Mookkuthala Live 🌎

Comments