കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകൾ വിതരണം ചെയ്തു.

മൂക്കുതല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ മരുന്നുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.നന്നംമുക്ക് പഞ്ചായത്തിലെ 13-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. വാർഡ് മെമ്പർ സബിത വിനയകുമാർ നേതൃത്വം വഹിച്ചു. സന്നദ്ധ പ്രവർത്തകരായ ലാൽകൃഷ്ണ, അനീഷ്.K, ദിലീഷ്, രഞ്ജിത്ത്, അനീഷ്.P.P, ബാബു, വിനയകുമാർ, ഷീജ വിജയൻ എന്നിവർ മരുന്നുകൾ വിതരണം ചെയ്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.