കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വാർഡ് മെമ്പർ കെ. ഫയാസിൻ്റെ നേതൃത്വത്തിൽ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു

മൂക്കുതല: ചേലക്കടവിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ കെ. ഫയാസ്. ചേലക്കടവിലെ റേഷൻ കട മുതൽ എൽ.പി സ്കൂൾ ഉൾപ്പെടുന്ന റോഡിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.
മഴയെ തുടർന്ന് അപകടകരമായ രീതിയിൽ റോഡിന് സമീപം വളർന്ന പുൽക്കാടുകൾ തുടങ്ങിയ വെട്ടിത്തെളിച്ച് ഗതാഗതം കൂടുതൽ സുഗുമമാക്കുകയും, ഒഴുക്ക് തടസ്സപെട്ട പലെമ്പാടം തോട് വൃത്തിയാക്കി ഒഴുക്ക് സുഗുമമാക്കുകയും, ഏറെ നാളുകളായി അപകട കാരണമായി നിന്നിരുന്ന റോടഡിലെ ഗർത്തം മൂടുകയും തുടങ്ങിയ പ്രവർത്തനങ്ങളാണ് മെമ്പറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടത്. യജ്ഞത്തിൽ മൂക്കുതല മൂച്ചികടവിൽ പ്രവർത്തിക്കുന്ന പ്രിയദർശനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. നവാസ് വിരളിപ്പുറത്ത്, കെm നാസർ, സക്കീർമൂസ, അനീഷ്മൂക്കുത്തല, പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകരായ ഭാസിൽ, അദിനാൻ, ഷൈമോൻ, ഷാമിൽ, പ്രണവ്സുന്ദർ, ആദിഷ് എന്നിവർ പങ്കെടുത്തു. പലേംപാടം തോട്ടിലെ തടസ്സം പലേംപാടം മേഖലയിലെ ഒരു പ്രധാന പ്രശ്നം ആയിരുന്നു. ഈ യജ്ഞത്തിലൂടെ അതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രവർത്തകർ.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.