കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ വിതരണം ചെയ്തു.

ചങ്ങരംകുളം: ചങ്ങരംകുളം ഹൈവേയിൽ ചിയാനൂർ പാടത്ത്‌ കഴിയുന്ന ലോക്‌ ഡൗൺ മൂലം പ്രയാസപ്പെടുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക്‌ ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ നൽകി. ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ ഭക്ഷ്യകിറ്റുകൾ നൽകി ഉൽഘാടനം ചെയ്തു ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ ചിയാനൂർ,ഭരണ സമിതി അംഗങ്ങളായ ഇ വി മാമു,മനീഷ്കുമാർ ഒതളൂർ, എ പി ചന്ദ്രൻ ആലംകൊട്‌ ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ സലാം കൊക്കൂർ,ഫൈസൽ എം എന്നിവർ സന്നിഹിതരായി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.