കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ സംസ്ഥാനത്ത് നീട്ടി. മെയ് 30 വരെയാണ് നീട്ടിയത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു.എന്നാൽ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടിപിആർ. കൂടുതൽ കർശനമായ നടപടികൾ മലപ്പുറത്ത് സ്വീകരിക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മലപ്പുറത്തെത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. നേരിടാൻ നടപടി ഉറപ്പാക്കും. അവശ്യമായ മരുന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് കൂടുതൽ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.