കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഓക്സിജൻ ചലഞ്ച്: കാരുണ്യത്തിന് ഓക്സിജൻ സിലണ്ടർ വാങ്ങാൻ തുക സമാഹരിച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ

ചങ്ങരംകുളം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക സമാഹരിച്ച് എം.വി.എം റെസിഡൻഷ്യൽ സ്കൂളിലെ 2008 എസ്.എസ്.എൽ.സി,2010 പ്ലസ് ടൂ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ.
പതിനേഴായിരം രൂപയാണ് ഇരു ബാച്ചുകളും ചേർന്ന് കാരുണ്ണ്യത്തിനായി സ്വരൂപിച്ചത്. തുക ഇരു ബാചുകളുടെയും പ്രതിനിധികൾ ചേർന്ന് കാരുണ്യം ഭാരവാഹികൾക്ക് കൈമാറി. ഈ യജ്ഞം എല്ലാ വിദ്യാർത്ഥി കൂട്ടായ്മകളും ഏറ്റെടുക്കണം എന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.