കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ലോക്ക്ഡൗൺ കാലത്ത് ആലങ്കോട് പ്രദേശങ്ങളിലെ ലഹരി വിൽപ്പന; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ചങ്ങരംകുളം പൗരസിമിതി

ചങ്ങരംകുളം: അന്താരാഷ്ട്ര ലഹരി മാർക്കറ്റിൽ വൻ വിലപിടിപ്പുള്ള എംഡിഎംഎ 
പോലെയുള്ള ലഹരി വസ്തുക്കൾ 
പോലീസിൻറെ കർശന 
നിയന്ത്രണം ഉള്ള ലോക്ക്ഡൗൺ 
കാലത്ത് ആലങ്കോട് പോലെയുള്ള ഒരു ഗ്രാമപ്രദേശത്ത് ‌വിൽപ്പനയ്‌ക്ക്‌ എത്തിയതിനെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെയ്യണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു. 
ആലങ്കോട് കഴിഞ്ഞ ദിവസം ലഹരി പിടിക്കപ്പെട്ട പ്രതിയുടെ വീട്ടു പരിസരത്ത് എക്സൈസ്‌ 
ഉദ്യോഗസ്തന്മാർക്ക്‌ വേണ്ടി സാക്ഷി പറയാൻ തയ്യാറായ തദ്ദേശീയരായ ആളുകളെ പ്രതികളുടെ ആളുകൾ ഭീഷണിപ്പെടുത്തിയത് അങ്ങേയറ്റം ഗൗരവവും ആശങ്കാജനകവുമാണ്‌. ലഹരി മാഫിയയേ അമർച്ച ചെയ്യാൻ നിയമപാലകർ തയ്യാറാകണം. 
പ്രദേശവാസികളും പൊതു ജനങ്ങളും ഇതിനെതിരെ കൂട്ടായി രംഗത്ത് വരണം.
മേഖലയിൽ സ്കൂൾ കുട്ടികൾക്ക്‌‌ അടക്കം ലഹരി കൈമാറുന്ന വൻ റാക്കറ്റിലെ പ്രധാന കണ്ണികളാണ്‌ ഇവർ. ഇവർക്ക്‌ പ്രമുഖരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കണം. പൗരസമിതി ഇതുസംബന്ധമായി എസ്‌ പി, ഐജി, ഡി ജി പി എന്നിവർക്ക്‌ പരാതി നൽകും. 
ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്‌, വാരിയത്ത്‌ മുഹമ്മദലി, കുഞ്ഞിമുഹമ്മദ്‌ പന്താവുർ, സുരേഷ്‌ ആലംകോട്‌, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, കെ സി അലി, കെ അനസ്‌, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്