കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സന്നദ്ധ പ്രവർത്തകർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു

ചങ്ങരംകുളം:പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആർആർടി മെമ്പർമാർക്കും
ക്ലബ്ബുകൾക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപികിറ്റ്) വിതരണം ചെയ്തു. രാജീവ്ഗാന്ധി രക്തസാക്ഷിദിനമായ ഇന്ന് അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ ഒന്നാം വാർഡ് മെമ്പർ ഫയാസ് മൂച്ചിക്കലിന് നൽകി ഉത്ഘാടനം നിർവഹിച്ചു.നവാസ് വിരളിപ്പുറത്ത്, അനീഷ് മൂക്കുതല, ഫാരിസ് നരണിപ്പുഴ, റഹീം മാട്ടം, സഫർ നെച്ചിക്കൽ, റാഷിദ് വിരളിപ്പുറത്ത്, നിതിൻ ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.