കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സമ്പൂർണ്ണ ആൻ്റിജൻ ടെസ്റ്റ് നടത്തി നന്നമ്മുക്ക് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്.

നന്നമ്മുക്ക്: കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ വാർഡിലെ മുഴുവൻ ആളുകളെയും ആൻ്റിജൻ ടെസ്റ്റ് നടത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്. നന്നമ്മുക്ക് തെങ്ങിൽ മദ്രസ്സയിൽ വച്ച് നടന്ന മെഗാ ടെസ്റ്റിന് വാർഡ് മെമ്പറായ ശാന്തിനി രവീന്ദ്രൻ, ആർ. ആർ. ടി മെമ്പർമ്മാരായ ഷംസീർ മണാളത്ത്, റിജാസ് പെരുമ്പാൾ, അൽത്താഫ് വി  എ, അൻവർ താണിയത്ത് എന്നിവർ നേതൃത്വം നൽകി.ടെസ്റ്റിന് ശേഷം മദ്രസയും പരിസരവും വളണ്ടിയർമാർ ചേർന്ന് ശുചീകരിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.