കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നംമുക്ക് പഞ്ചായത്തിലെ കടുക്കുഴി കോൾ പടവിലെ നെൽ കർഷകരുടെ ആശങ്കകൾക്ക് വിരാമം

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ പതിനഞ്ചോളം കർഷകരാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വയലുകളിൽ നെല്ലു സംഭരണത്തിനായി ശേഖരിച്ചു വെച്ച 50 ടണ്ണോളം വരുന്ന നെല്ല് മില്ലുകളിലേക്ക് കയറ്റി പോവാത്ത സാഹചര്യത്തിൽ ദുരിത മുഖത്ത് കഴിഞ്ഞിരുന്നത്. 
ഇന്നലെ തുടർച്ചയായി പെയ്ത മഴയിൽ ശേഖരിച്ചിരുന്ന നെല്ലിന്റെ അടുത്തുവരെ വരെ വെള്ളം കയറിയതിനെ തുടർന്ന് കർഷക സംഘം പ്രതിഷേധിച്ചിരുന്നു. വിഷയം ശ്രദ്ധയിൽ പെട്ട ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും പൊന്നാനി തഹസിൽദാറോട് സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സെക്രട്ടറിയുമായും സപ്ലൈകോ ജനറൽ മാനേജറുമായും ബന്ധപ്പെട്ടു. ആയതിന്റെ ഭാഗമായി ഇന്നലെ രാവിലെ 6 മണിക്ക് തന്നെ സപ്ലൈകോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശേഖരിച്ച നെല്ല് ലോറിയിൽ കയറ്റി കൊണ്ടുപോയി. 

പൊന്നാനി, പെരുമ്പടപ്പ് കോൾ മേഖലയിൽ ഇപ്പോൾ കൊയ്ത്തു നടക്കുന്നതും, നടക്കാൻ ഉള്ളതുമായ വയലുകളിൽ നെല്ല് കൊയ്യുന്ന മുറയ്ക്ക് സമയബന്ധിതമായി തന്നെ നെല്ല് സംഭരിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.