Posts

Showing posts from April, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോവിഡ് കാലത്ത് മദ്യം ഹോംഡെലിവറി ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്നും, സർക്കാർ അതിൽ നിന്നും പിന്മാറണമെന്നും ചങ്ങരംകുളം പൗരസമിതി

Image
ചങ്ങരംകുളം: കോവിഡ്‌ വ്യാപന ഘട്ടത്തിൽ മദ്യത്തിൻറെ ലഭ്യത ജനങ്ങളെ കൂടുതൽ രോഗാതുരമാക്കനും, ജീവിതശൈലി രോഗങ്ങൾ വർദ്ധിപ്പിക്കാനും ജനങ്ങളുടെ സാമ്പത്തികഭദ്രത തകർക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. കോവിഡിന്റെ തുടക്കത്തിൽ ലോക്ക് ഡൗൺ കാലത്ത്‌ തുടർച്ചയായ കുറേ മാസങ്ങളിൽ സർക്കാർ മദ്യശാലകൾ പൂർണമായി അടച്ചിട്ടിരുന്നു. അന്ന് മദ്യത്തിൻറെ ദൗർലഭ്യം കൊണ്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ജനങ്ങൾക്ക്‌ അത്‌ ഗുണപ്പെടുകയാണു ഉണ്ടായത്‌. ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌ പന്താവുർ, റാഫി പെരുമുക്ക്‌, വാരിയത്ത്‌ മുഹമ്മദലി, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, കെ സി അലി, കെ അനസ്‌, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു. Mookkuthala Live 🌎

ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി.

Image
തിരുവനന്തപുരം: ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിൽ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.സ്വകാര്യ ബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.

നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിൻ്റെ നേൃത്വത്തിൽ ഡൊമിസിലിയറി കെയർ സെൻ്ററിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച

Image
  മൂക്കുതല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിൻ്റെ നേതത്വത്തിൽ മൂക്കുതല വടക്കുമുറി എസ്. എസ്.എം. യു.പി. സ്കൂളിൽ ഡി. സി. സെൻറർ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ജില്ലയിലെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇത്തരം ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ആരംഭിക്കുന്നുണ്ട്. സെൻ്റർ ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ്. മിസിരിയ, മെമ്പർമാർ, സ്കൂൾ മാനേജ്മെൻ്റ് തുടങ്ങിയവർ ഭാഗമായി. Mookkuthala Live 🌎

സേവന രംഗത്ത് വീണ്ടും മാതൃകയായി ഡി. വൈ.എഫ്.ഐ.

Image
മൂക്കുതല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ അണുനശീകരണം നടത്തി ഡി.വൈ.എഫ്.ഐ മൂക്കുതല യൂണിറ്റ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തികളുടെ വീടുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയവ അനുനശീകരണം നടത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായത്. ശനിയാഴ്ച മുതൽ ആരംഭിച്ച പ്രവർത്തനം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.നാലിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത വീടുകൾ ഇതിനോടകം തന്നെ പ്രവര്ത്തകര് അനുണശീകരണം നടത്തി. Mookkuthala Live 🌎

കോവിദ് വാക്സിൻ രജിസ്ട്രേഷൻ: ഹെൽപ് ഡെസ്ക് ക്രമീകരിച്ച് കെ. എസ്. ടി. എ.

Image
മൂക്കുതല:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എടപ്പാൾ സബ്ജില്ലാ കമ്മറ്റി 6 പഞ്ചായത്തുകളിൽ  കോവിഡ് രജിസ്‌ട്രേഷൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു. നന്നമുക്ക് പഞ്ചായത്ത് തല ഹെൽപ്പ് ഡെസ്‌ക്ക് മൂക്കുതല പി. സി. എൻ.ജി. എച്ച്.എസ്സ്.എസ്സ്. മൂക്കുതലയിൽ തുടങ്ങി. KSTA ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ മാസ്റ്റർ, ശ്രീകാന്ത് മാസ്റ്റർ, ജയദേവൻ മാസ്റ്റർ ,മുരളീധരൻ മാസ്റ്റർ, ഷെഫീർ മാസ്റ്റർ എന്നിവരാണ് നേതൃത്വം നൽകുന്നത്. സ്‌കൂളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഹെല്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നതാണ്.

ഇന്ന് 32,819 പേർക്ക് കോവിഡ്, 18,413 പേർ രോഗമുക്തി നേടി.

Image
ചികിത്സയിലുള്ളവർ 2,47,181; ആകെ രോഗമുക്തി നേടിയവർ 12,07,680 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകൾ പരിശോധിച്ചു 40 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം:കേരളത്തിൽ ചൊവ്വാഴ്ച 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,53,54,299 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നു...

നിർദ്ധനർക്ക്‌ 80 ലക്ഷം രൂപയുടെ ഭവനപദ്ധതിയുമായി കെ.എൻ.എം.

Image
ചങ്ങരംകുളം:  മേഖലയിലെ നിർദ്ധനരും കിടപ്പാടമില്ലാത്തവരുമായ  കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതിനായി 80 ലക്ഷം രൂപയുടെ ഭവനപദ്ധതി നടപ്പാക്കാൻ കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഒരുങ്ങുന്നു.  മൂക്കുതല ചേലക്കടവ്‌ ദാറുസ്സലാം ‌ ജുമാ മസ്ജിദിനു സമീപത്തായി വിരളിപ്പുറത്ത്‌ സിദ്ധീഖ്‌ സൗജന്യമായി നൽകിയ 20 സെൻറ് സ്ഥലത്താണ്‌ പ്ലസന്റ്‌ ഹോംസ്‌ എന്ന പേരിൽ 8 വീടുകൾ ഒരുങ്ങുന്നത്‌. റമദാനിലെ സകാത്ത്‌, സദക്ക എന്നിവയും സഹൃദയരുടെ സ്‌പോൺസർഷിപ്പും സ്വരുപിച്ചാണു വീടുകളുടെ നിർമ്മാണ ചിലവ്‌ കണ്ടെത്തുന്നത്‌.  പദ്ധതിയുടെ വിജയത്തിനു മുൻ ഡെപ്യൂട്ടി കളക്ടർ പി പി എം അഷ്‌റഫ്‌ കൺവീനറായി കെ എൻ എം സാമുഹ്യക്ഷേമ വിഭാഗം രൂപീകരിച്ചിട്ടുണ്ട്‌. മുക്കുതലയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ പ്രമാണം വി സിദ്ധീഖിൽ നിന്ന് പി പി എം അഷ്‌റഫ്‌ ഏറ്റുവാങ്ങി. കുഞ്ഞ്മുഹമ്മദ്‌ പന്താവൂർ, കെ അബ്ദുൽ ഹമീദ്‌, കെ വി ബീരാവു, പി ഐ മുജീബ്‌, വി വി മൂസക്കുട്ടി, എം എ റസാഖ്‌, കെ അബൂബക്കർ, ഇ പി അലിമക്കാർ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു. Mookkuthala Live 🌎

കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം

Image
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. കൂടുതൽ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങൾ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനിക്കും.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നത്. ഇന്നും നാളെയും അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾക്കു പ്രവർത്തിക്കാം. ടേക്ക് എവേ, പാഴ്സൽ സേവനങ്ങൾക്കു മാത്രമേ ഹോട്ടലുകളും റസ്റ്റോന്റുകളും തുറക്കാൻ പാടുള്ളൂ. ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും പ്രവർത്തിക്കില്ല. എല്ലാ പ്രവർത്തനങ്ങളും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. ബീച്ചുകൾ പാർക്കുകൾ മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും ഇന്നും നാളെയും അടച്ചിടും. പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാനയാത്രകൾ എന്നിവ അനുവദിനീയമാണ്. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ...

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം.

Image
തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് മേളത്തിനിടയിൽ ആൽമരം വീണ് രണ്ട് പേർ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയ് രാധാകൃഷ്ണൻ, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. മേളത്തിനിടെ വലിയ ആൽമരക്കൊമ്പ് അടർന്നു വീഴുകയായിരുന്നു. രാത്രി 12.30 യോടെയാണ് സംഭവം.നിരവധി പൊലീസുകാർക്കും പരുക്കുണ്ട്. അന്തിക്കാട് സി ഐ ജ്യോതിലാലിന്റെ തുടയെല്ല് പൊട്ടി. പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മേളക്കാരും പൊലീസുകാരും ആഘോഷ കമ്മിറ്റി അംഗങ്ങളും ആണ് അപകടത്തിൽ പെട്ടത്. മരക്കൊമ്പ് വീണത് വൈദ്യുതി ലൈനിന് മുകളിലാണ്. അതോടെ വൈദ്യുതി ബന്ധം താറുമാറായിരുന്നു. ഇതോടെ ഇരുവിഭാഗവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകൾ പൊട്ടിച്ച് നിർവീര്യമാക്കി. പാറമേക്കാവിന്റെ വെടിക്കോപ്പുകളും കത്തിച്ചുകളഞ്ഞു. പകൽപൂരം ചടങ്ങ് മാത്രമാക്കും. പാറമേക്കാവ് ഒരാനയെ മാത്രം എഴുന്നെള്ളിക്കും. Mookkuthala Live 🌎

ആരാധനാലയങ്ങളിലെ ആളുകളുടെ എണ്ണത്തെ കുറിച്ചുള്ള കലക്ടറുടെ ഉത്തരവിൽ പുനർ പരിശോധന

Image
മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 5 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്ന് 23.4.2021 ന് ഉത്തരവ് ഇറക്കിയിരുന്നു. മത നേതാക്കളുമായി മുൻപ് നടന്ന യോഗത്തിലും , പിന്നീട് ഫോണിലൂടെയും , ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്ത് . അയത് പുന:പരിശോധിക്കണമെന്ന് വിവിധ മത നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ തിങ്കളാഴ്ച നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമെടുക്കുന്നതാണെന്ന് ബഹു: മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് കളക്ടർ അറിയിച്ചു.

എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നതവിജയം നേടി മുക്കുതല ഗവ. ഹയസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

Image
മൂക്കുതല: ഈ വർഷം ജനുവരി മാസത്തിൽ നടത്തപ്പെട്ട നാഷണൽ മീൻസ് കം മെറിറ്റ് സ്കോളഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടി മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ.  ആറു വിദ്യാർഥികൾക്കാണ് മൂക്കുതല സ്കൂളിൽ നിന്നും സ്കോളർഷിപ്പിന് അർഹരായത്. കീർത്തന ടീ. എച്ച്, അഗ്നിധ, നന്ദൻ ടി. സുദീ, നയന പി.എസ്, അനുശ്രീ എ. കെ, വിഷ്ണു നന്ദ എന്നിവരാണ് പരീക്ഷയിൽ വിജയിച്ചത്. പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. Mookkuthala Live 🌎

വെള്ളിയാഴ്ച 28,447 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5663

Image
ചികിത്സയിലുള്ളവര്‍ 1,78,983 ആകെ രോഗമുക്തി നേടിയവര്‍ 11,66,135 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വെള്ളിയാഴ്ച 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,48,58,794 സാമ്പിളുകളാണ് പരിശോധിച്...

PCNGHSS MOOKKUTHALA ഓൺലൈൻ അഡ്മിഷൻ ക്രമീകരണം

Image
2021-22 ADMISSION (5,6,7,8 STANDARDS) ONLINE Registration BOOKING STARTED                                   PCNGHSS മ‍ൂക്കുതല സ്‍കൂള്‍ 2021-22 അഡ്‍മിഷൻ ഓണ്‍ലൈൻ ബുക്കിങ്ങിന് ഈ ഫോം പൂരിപ്പിക്കുക. വിവരങ്ങള്‍ പൂരിപ്പിച്ച് സബ്‍മിറ്റ് ബട്ടണ്‍ ക്ളിക്ക് ചെയ്‍താല്‍ മതി. പ്രവേശനം 5,6,7,8 ക്ളാസുകളിലേയ്ക്ക് മാത്രം.  *സംശയ നിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം.*👇 *8590049091,9846770109, 9496024523, 9961748473, 8848871635, 04942651100* *WhatsApp 8590049091* താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. അതിനു ശേഷം ഫോമിൽ എന്തെങ്കിലും തിരുത്തൽ വരുത്തണമെങ്കിൽ Edit your response ക്ലിക്ക് ചെയ്ത് തിരുത്തൽ വരുത്തി സബ്മിറ്റ് ചെയ്യാം. https://forms.gle/cgyg5wc2F5jcWnTB7

ജില്ലയിൽ നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ഉൾപ്പടെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Image
കൊവിദ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ സി. ആർ. പി. സി 144 പ്രകാരം നിരോധനാജ്ഞ. നിരോധനാജ്ഞ ഇന്ന് (23-04-2021) രാത്രി ഒൻപത് മണി മുതൽ 30-04-2021 വരെയാണ് എന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.ആലങ്കോട്,കാട്ടകമ്പാൽ,വെളിയംകോട് പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. Mookkuthala Live 🌎

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വയോധിക മരണപ്പെട്ടു.

Image
മൂക്കുതല: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വയോധിക മരണപ്പെട്ടു. പിടാവന്നുർ വാരിവളപ്പില് അറുമുഖൻ ഭാര്യ കല്യാണിയാണ്(72) ഷോക്കേറ്റ് മരണപ്പെട്ടത്. ഇന്ന് കാലത്ത് വീടിനു സമീപത്തുള്ള വഴിയിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നുമാണ് ഷോക്കേറ്റത്. തുടർന്നു ചങ്ങരംകുളത്തെ  ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എങ്കിലും രക്ഷിക്കാനായില്ല. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ നിന്നും  പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടു വളപ്പിൽ സംസ്കരിച്ചു്ചുമക്കൾ മോഹനൻ,വേലായുധൻ.. Mookkuthala Live 🌎

രോഗ തീവ്രത കുറക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു.

Image
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ഒമ്പതിന് തന്നെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടക്കണം. ഹോട്ടലുകളും റസ്റ്റോറന്റുകളും എട്ട് മണിയോടെ ഭക്ഷണം വിളമ്പുന്നത് അവസാനിപ്പിക്കണം. എട്ടുമണിക്ക് ശേഷം പാഴ്സല്‍ മാത്രം നല്‍കിയാല്‍ മാത്രമേ തിരക്ക് കുറയ്ക്കാനാവൂ. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യാപാരികള്‍ ഉറപ്പാക്കണം. കടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് കടയുടമകളുടെ ഉത്തരവാദിത്തമാണ്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുമായി എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണം. ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ സി.പി. സിനി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി. കുഞ്ഞാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്ടറി ഹംസ പുല്ലാട്ടില്‍, പ്രസിഡന്റ് കെ. സുബ്രഹ്‌മണ്യന്‍, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സി.എച്ച് അബ്ദുസമദ്, മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി അന്‍വര്‍ തുടങ്ങിയവര്‍ യോഗത്തില്‍ ...

നിര്യാതനായി.

Image
കൂത്തൂർ വറതപ്പൻ മകൻ കൊച്ചു (80) ഇന്ന്(18-04-2021) കാലത്ത് നിര്യാതനായി. ഏറെ കാലങ്ങളായി കാഞ്ഞങ്ങാടിൽ വ്യാപാര മേഖലയിൽ (ജനത സ്റ്റേഷണറി ഹോൾ സെയിൽ & റിടെയിൽ) . മക്കൾ ഷൈല,ഷീല, ഷെറിൻ മരുമക്കൾ. വിൽസൺ,ജോയി, ജോബി. സംസ്കാരം നാളെ കാലത്ത്(19-04-2021) ഒൻപത് മണിക്ക് ശാലേം മാർത്തോമ ഇടവക സെമിത്തേരിയിൽ. Mookkuthala Live 🌎

മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബിന് തറക്കല്ലിട്ടു.

Image
ചങ്ങരംകുളം:പുതുതായി നിർമിക്കുന്ന മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബിന് തറക്കല്ലിട്ടു. അഞ്ചാം വാർഡ് മെമ്പർ ശ്രീ. മുസ്തഫ, ക്ലബ്ബ് ഭാരവാഹികളും, നാട്ടിലെ മുതിർന്ന വ്യക്തിത്വങ്ങളും ചേർന്ന് തറക്കല്ലിട്ടു. ഏറെ വർഷങ്ങളായി സ്പോർട്സ് രംഗത്ത് പ്രവർത്തിച്ച് വരുന്ന ക്ലബിന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിൽ ആണ് ക്ലബ്ബ് ഭാരവാഹികൾ. Mookkuthala Live 🌎

കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ.

Image
തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ സംഘാടകർ ചടങ്ങിൽ പാസ് സംവിധാനം ഏർപ്പെടുത്തണം. 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ/ സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവർക്കും ആദ്യ ഘട്ട വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുമുള്ളവർക്കും മാത്രമെ പ്രവേശനം അനുവദിക്കൂ. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. പ രിപാടികൾ രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണം. പരിപാടികളിൽ കഴിയുന്നതും പാഴ്‌സലോ ടേക്ക് എവെ രീതിയിലോ ആകണം ആഹാരം വിതരണം ചെയ്യേണ്ടത്. ഇഫ്താർ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കളും ജില്ലാ ഭരണകൂടവും ജനങ്ങളെ പ്രേരിപ്പിക്കണം. കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങൾ ഡോർ ഡെലിവറി സം...

*മന്ത്രി കെ. ടി. ജലീൽ രാജിവച്ചു.*

Image
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി. അൽപ്പ സമയം മുൻപാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതൻ വഴി ജലീൽ രാജി കത്ത് കാമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു. ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ പറഞ്ഞിരുന്നു. തുടർന്ന് കെ.ടി ജലീലിന് രാജിവയ്ക്കാൻ സമ്മർദമുണ്ടായിരുന്നു. Mookkuthala Live 🌎

മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബ് വൺ ഡേയ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

Image
ചങ്ങരംകുളം: മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബ് വൺ ഡേയ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.ടൂർണമെൻ്റിൽ ചാർക്കോൾ തൂഫാൻ ജേതാക്കന്മാരായി, മാട്ടം ടസ്കേഴ്‌സ് റണ്ണേഴ്സ് കിരീടം നേടി. വിജയികൾക്ക് വാർഡ് മെമ്പർ ശ്രീ. മുസ്തഫ ചാലുപറമ്പിൽ സമ്മാന വിതരണം നടത്തി. Mookkuthala Live 🌎

നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ വിഷുവിപണിക്ക് തുടക്കമായി

Image
നന്നംമുക്ക്: കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു വിപണി 2021 ഏപ്രിൽ 12, 13 തീയതികളിലായി നന്നംമുക്ക് കൃഷിഭവന് മുന്നിൽ വെച്ച് നടത്തപ്പെട്ടുന്നതാണ്. പ്രാദേശികമായി ഉത്പാദിപ്പിച്ച പഴം, പച്ചക്കറികൾ വിപണനം നടത്തുന്നതിനും വാങ്ങുന്നതിനും വിഷുവിപണിയിൽ സൗകര്യം ഉണ്ടായിരിക്കും. വിഷു വിപണിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.വിഷു വിപണി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു. Mookkuthala Live 🌎

മൂക്കുതല നിധി ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു.

Image
മൂക്കുതല:സമ്പാദ്യ ശീലം വളർത്തുന്നതോടൊപ്പം അംഗങ്ങളുടെ വായ്പാ ആവശ്യങ്ങളും നിറവേറ്റുന്ന പ്രത്യേക ധനകാര്യ സ്ഥാപനങ്ങളാണ് നിധി കമ്പനികൾ. കേന്ദ്ര ഗവൺമെന്റിന്റെ ശക്തമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചു പ്രവർത്തിക്കുന്നവയാണ് അവ. മൂക്കുതല നിധി ലിമിറ്റഡ് എന്ന സ്ഥാപനം വാര്യർ മൂല ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം കോഴിക്കോട് റീജിയൻ കാര്യവാഹ് ശ്രീ ദാമോദർജി (കെ ദാമോദരൻ) ഉദ്ഘാടനം നിർവഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ശ്രീ ഭരത് ജി (ഭരത് കുമാർ) മുഖ്യ അതിഥിയായിരുന്നു.  ശ്രീ അനന്ത മല്ലൻ മാസ്റ്റർ (ഡയറക്ടർ) അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വശ്രീ കരുണൻ (ബ്ലോക്ക് കൌൺസിൽ മെമ്പർ), സബിത വിനയൻ(വാർഡ് മെമ്പർ, ഫയാസ്) (വാർഡ് മെമ്പർ) പ്രസാദ് പടിഞ്ഞാക്കര (ബി ജെ പി താലൂക് പ്രസിഡന്റ്), മാടാവ് നാരായണൻ നമ്പൂതിരി (റിട്ട. ബാങ്ക് മാനേജർ), വിജയൻ വാക്കേത്ത് (സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തകൻ, കെ വി ഉണ്ണികൃഷ്ണൻ (ഹിന്ദു ഐക്യ വേദി, സേവാഭാരതി പ്രവർത്തകൻ) പ്രകാശൻ പെരുമ്പാത്തേയിൽ (ഡയറക്ടർ) എന്നിവർ സംസാരിച്ചു. ആദ...

ബന്ധു നിയമനം: മന്ത്രി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത.

Image
ബന്ധു നിയമനക്കേസിൽ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും സത്യപ്രതിഞ്ജാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടർ നടപടിയെടുക്കണമെന്നും ലോകായുക്ത നിർദേശിച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടർന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് നൽകിയത്. Mookkuthala Live 🌎

കോക്കൂർ അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു.

Image
കോക്കൂർ: അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ആരിഫ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും നടത്തപ്പെട്ടു. പി. പി. എം. അഷ്‌റഫ്‌ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വി. കെ. അയിഷ, കെ വി ഹസൻ മാസ്റ്റർ, പി പി ഖാലിദ്‌, അബ്ദുല്ലത്തീഫ്‌ മദനി, പി. എം നൂറുദ്ധീൻ, എം. ഫസീല, പി. ഐ. റാഫിദ തുടങ്ങിയവർ പ്രസംഗിച്ചു. Mookkuthala Live 🌎

കോവിഡ് 19: നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമാക്കുന്നു.

Image
    കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനവിഭാഗം എഡിജിപി , മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവരെ കൂടാതെ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ല പോലീസ് മേധാവിമാര്‍ക്കുമാണ് അടിയന്തര സന്ദേശം നല്‍കിയത്.  മാസ്ക് കൃത്യമായി ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് നിര്‍ദ്ദേശം.  നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. #keralapolice #covid19

നാടും നഗരവും ഒരുങ്ങി. കേരള കര ഇന്ന് പോളിങ് ബൂത്തിലേക്ക്

Image
കേരളം: 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. Mookkuthala Live 🌎

മന്ത്രി ജലീലിനെ തോൽപ്പിക്കുക- കേരള മദ്യനിരോധന സമിതി

Image
എടപ്പാൾ: ഗ്രാമപഞ്ചായത്തുകൾക്ക്‌ ഉണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം ഓർഡിനൻസുകളിലൂടെ എടുത്തുകളഞ്ഞു കൊണ്ട്‌ കേരളത്തിൽ മദ്യത്തിന്റെയും മദ്യശാലകളുടെയും വ്യാപനത്തിനു അടിത്തറ പാകി കേരളത്തിലെ മന്ത്രി ജലീലിനെ തോൽപ്പിക്കണമെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. രണ്ട്‌ ദിവസമായി മന്ത്രി ജലീലിന്റെ തവനൂർ നിയോജക മണ്ഡലത്തിൽ കേരള മദ്യ നിരോധന സമിതി നടത്തിയ വാഹനജാഥയുടെ സമാപനം നടുവട്ടത്ത്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സമിതിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ മജീദ്‌ മാടമ്പാട്ട്‌ അദ്ധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ബാഖവി, സഹീർ താനൂർ, അബ്ദുറഹീം മലപ്പുറം, കെ അനസ്‌ ചങ്ങരംകുളം, മുജീബ്‌ കോക്കുർ പ്രസംഗിച്ചു. Mookkuthala Live 🌎

മൂക്കുതല ശാലേം മാർത്തോമ പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു

Image
മൂക്കുതല: ലോകം ഇന്ന് ക്രിസ്തുവിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മയിൽ ഈസ്റ്റർ ആചരിച്ചു. മൂക്കുതല ശാലേം മാർത്തോമ ഇടവകയിൽ ഈസ്റ്റർ പ്രത്യേക ശുശ്രൂഷകളും വി. കുർബ്ബാനയും നടന്നു. ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ലിബിൻ തോമസ് നേതൃത്വം നൽകി. ഇവ. തോമസ് മുഖ്യ അതിഥിയായി. ഇടവക നിർമാണത്തിൻ്റെ ഭാഗമായി ബേബി പടിയിൽ ഉള്ള ഡേവിസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വച്ചാണ് ആരാധന നടതപ്പെട്ടത്. Mookkuthala Live 🌎

യുഡിഎഫ് പിടാവനൂർ കമ്മറ്റി കുടുംബസംഗമം സംഘടിപ്പിച്ചു.

Image
മൂക്കുതല: നിയമ സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പിദാവനൂർ കോൺഗ്രസ്സ് കമ്മറ്റി മക്കാലി യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റി അങ്കണത്തിൽ വച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ. എം രോഹിത് മുഖ്യ സന്ദേശം നൽകി. നന്നമ്മുക്ക് പഞ്ചായത്തിലെ കോൺഗ്രസ്സ്,ലീഗ് നേതാക്കന്മാർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live 🌎

രോഹിത്തിന്റെ വിജയത്തിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കി തമിഴ്നാട് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

Image
ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ വിജയത്തിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കി തമിഴ്നാട് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍.ചെന്നൈ കോണ്‍ഗ്രസ്സ് ഫ്രന്‍സ് ടീമാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രമുഖ നേതാക്കളുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തി രോഹിത്തിന് വിജയാശംസകള്‍ അറിയിച്ച് പോസ്റ്റര്‍ ഇറക്കിയത്.അന്തരിച്ച കോണ്‍ഗ്രസ്സ് തൊഴിലാളി നേതാവ് കെസി അഹമ്മദ്,ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെബി ശിവദാസന്‍ എന്നിവരും പോസ്റ്ററില്‍ ഇടം നേടിയിട്ടുണ്ട്. Mookkuthala Live 🌎 o

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

Image
യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക ദുഃഖവെള്ളി ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കും. ക്രിസ്തുവിന്റെ കാൽവരി യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകളും ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമാണ്. മനുഷ്യ വംശത്തിന്റെ വീണ്ടെടുപ്പിനായി കാൽവരിയിലെ മരക്കുരിശിൽ ക്രിസ്തു സ്വയം യാഗമായി അർപ്പിചതിൻ്റെ ഓർമ പുതുക്കലാണ് ഓരോ ദുഃഖ വെള്ളിയും . Mookkuthala Live 🌎

കോക്കൂർ ഗവ. ഹൈസ്കൂളിൽ വച്ച് യാത്രയയപ്പും പുരസ്കാര വിതരണവും നടത്തപ്പെട്ടു.

Image
കോക്കൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ്‌ സംഗമം പ്രസിദ്ധ കവി ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ പി പി സക്കീർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കു അബ്ദുൽ ഹയ്യി ഹാജി & കുഞ്ഞാലൻ ഹാജി സ്മാരക അവാർഡുകളും, വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾക്കു പുരസ്കാര വിതരണവും നടന്നു. സ്കുൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷ്റഫ് കോക്കൂർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ റീസ പ്രകാശ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പർ കെ വി ശഹീർ, പി എ അബ്ദുസ്സലാം, എസ് എം സി പ്രസിഡണ്ട് കെ വി ഹംസ, പ്രിൻസിപ്പൽ പി വി അജിത, അലുമ്നി പ്രസിഡന്റ്‌ മുജീബ്‌ കോക്കുർ, പി ടി എ വൈസ്‌ പ്രസിഡന്റ്‌ റഹീന ഗ‌ംഫൂർ, ഹെഡ്‌ മിസ്റ്റ്ര്സ്‌ അമ്പിക ടീച്ചർ, എം കെ അൻവർ, സി കെ സൂര്യൻ, സി ഐ നജീർ, വി വി ശശി,റഹീന ഗഫൂർ, അംബിക ടീച്ചർ പ്രസംഗിച്ചു. Mookkuthala Live 🌎

എം.എസ് സി ബയോടെക്നോളജിയില് ഒന്നാം റാങ്ക് നേടിയ കാഞ്ഞിയൂർ സ്വദേശിനി ആയിഷയെ ഒരുമ കൂട്ടായ്മ ആദരിച്ചു

Image
ചങ്ങരംകുളം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബയോ ടെക്നോളജിയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിയൂർ സ്വദേശിനി ആയിഷയെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ ആദരിച്ചു. കാഞ്ഞിയൂർ കൊണ്ടകത്ത് വളപ്പിൽ മൊയ്തുണ്ണിയുടെ മകളാണ് ഈ മിടുക്കി. കൂട്ടായ്മക്ക് വേണ്ടി ഹംസ KV, ഷൗക്കത്ത്, ഷാജി PK, സൈഫു കുളത്തിങ്ങൽ, കുഞ്ഞിമോൻ എന്നവർ സംബന്ധിച്ചു. Mookkuthala Live 🌎