കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം.

തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് മേളത്തിനിടയിൽ ആൽമരം വീണ് രണ്ട് പേർ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയ് രാധാകൃഷ്ണൻ, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. മേളത്തിനിടെ വലിയ ആൽമരക്കൊമ്പ് അടർന്നു വീഴുകയായിരുന്നു. രാത്രി 12.30 യോടെയാണ് സംഭവം.നിരവധി പൊലീസുകാർക്കും പരുക്കുണ്ട്. അന്തിക്കാട് സി ഐ ജ്യോതിലാലിന്റെ തുടയെല്ല് പൊട്ടി. പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

മേളക്കാരും പൊലീസുകാരും ആഘോഷ കമ്മിറ്റി അംഗങ്ങളും ആണ് അപകടത്തിൽ പെട്ടത്. മരക്കൊമ്പ് വീണത് വൈദ്യുതി ലൈനിന് മുകളിലാണ്. അതോടെ വൈദ്യുതി ബന്ധം താറുമാറായിരുന്നു.

ഇതോടെ ഇരുവിഭാഗവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകൾ പൊട്ടിച്ച് നിർവീര്യമാക്കി. പാറമേക്കാവിന്റെ വെടിക്കോപ്പുകളും കത്തിച്ചുകളഞ്ഞു. പകൽപൂരം ചടങ്ങ് മാത്രമാക്കും. പാറമേക്കാവ് ഒരാനയെ മാത്രം എഴുന്നെള്ളിക്കും.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.