കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

രോഗ തീവ്രത കുറക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ഒമ്പതിന് തന്നെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടക്കണം. ഹോട്ടലുകളും റസ്റ്റോറന്റുകളും എട്ട് മണിയോടെ ഭക്ഷണം വിളമ്പുന്നത് അവസാനിപ്പിക്കണം. എട്ടുമണിക്ക് ശേഷം പാഴ്സല്‍ മാത്രം നല്‍കിയാല്‍ മാത്രമേ തിരക്ക് കുറയ്ക്കാനാവൂ. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യാപാരികള്‍ ഉറപ്പാക്കണം. കടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് കടയുടമകളുടെ ഉത്തരവാദിത്തമാണ്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുമായി എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണം. ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ സി.പി. സിനി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി. കുഞ്ഞാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്ടറി ഹംസ പുല്ലാട്ടില്‍, പ്രസിഡന്റ് കെ. സുബ്രഹ്‌മണ്യന്‍, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സി.എച്ച് അബ്ദുസമദ്, മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി അന്‍വര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്