കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നതവിജയം നേടി മുക്കുതല ഗവ. ഹയസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

മൂക്കുതല: ഈ വർഷം ജനുവരി മാസത്തിൽ നടത്തപ്പെട്ട നാഷണൽ മീൻസ് കം മെറിറ്റ് സ്കോളഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടി മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ. 
ആറു വിദ്യാർഥികൾക്കാണ് മൂക്കുതല സ്കൂളിൽ നിന്നും സ്കോളർഷിപ്പിന് അർഹരായത്. കീർത്തന ടീ. എച്ച്, അഗ്നിധ, നന്ദൻ ടി. സുദീ, നയന പി.എസ്, അനുശ്രീ എ. കെ, വിഷ്ണു നന്ദ എന്നിവരാണ് പരീക്ഷയിൽ വിജയിച്ചത്. പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.