മൂക്കുതല:സമ്പാദ്യ ശീലം വളർത്തുന്നതോടൊപ്പം അംഗങ്ങളുടെ വായ്പാ ആവശ്യങ്ങളും നിറവേറ്റുന്ന പ്രത്യേക ധനകാര്യ സ്ഥാപനങ്ങളാണ് നിധി കമ്പനികൾ. കേന്ദ്ര ഗവൺമെന്റിന്റെ ശക്തമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചു പ്രവർത്തിക്കുന്നവയാണ് അവ. മൂക്കുതല നിധി ലിമിറ്റഡ് എന്ന സ്ഥാപനം വാര്യർ മൂല ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം കോഴിക്കോട് റീജിയൻ കാര്യവാഹ് ശ്രീ ദാമോദർജി (കെ ദാമോദരൻ) ഉദ്ഘാടനം നിർവഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ശ്രീ ഭരത് ജി (ഭരത് കുമാർ) മുഖ്യ അതിഥിയായിരുന്നു.
ശ്രീ അനന്ത മല്ലൻ മാസ്റ്റർ (ഡയറക്ടർ) അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വശ്രീ കരുണൻ (ബ്ലോക്ക് കൌൺസിൽ മെമ്പർ), സബിത വിനയൻ(വാർഡ് മെമ്പർ, ഫയാസ്) (വാർഡ് മെമ്പർ) പ്രസാദ് പടിഞ്ഞാക്കര (ബി ജെ പി താലൂക് പ്രസിഡന്റ്), മാടാവ് നാരായണൻ നമ്പൂതിരി (റിട്ട. ബാങ്ക് മാനേജർ), വിജയൻ വാക്കേത്ത് (സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തകൻ, കെ വി ഉണ്ണികൃഷ്ണൻ (ഹിന്ദു ഐക്യ വേദി, സേവാഭാരതി പ്രവർത്തകൻ) പ്രകാശൻ പെരുമ്പാത്തേയിൽ (ഡയറക്ടർ) എന്നിവർ സംസാരിച്ചു.
ആദ്യ നിക്ഷേപത്തിന്റെ ചെക്ക് ശ്രീ സജീവ് മൂർക്കത്തിൽ നിന്ന് ശ്രീ വിഷ്ണു നാരായണൻ (ഫൗണ്ടർ മെമ്പർ) ഏറ്റുവാങ്ങി.
ശ്രീ ശിവൻ (മാനേജിങ് ഡയറക്ടർ) സ്വാഗതം പറഞ്ഞ യോഗത്തിൽ ഡോക്ടർ സീതാലക്ഷ്മി ഫൗണ്ടർ മെമ്പർ നന്ദി പ്രകാശിപ്പിച്ചു.
Mookkuthala Live 🌎
Comments
Post a Comment