കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബിന് തറക്കല്ലിട്ടു.

ചങ്ങരംകുളം:പുതുതായി നിർമിക്കുന്ന മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബിന് തറക്കല്ലിട്ടു. അഞ്ചാം വാർഡ് മെമ്പർ ശ്രീ. മുസ്തഫ, ക്ലബ്ബ് ഭാരവാഹികളും, നാട്ടിലെ മുതിർന്ന വ്യക്തിത്വങ്ങളും ചേർന്ന് തറക്കല്ലിട്ടു. ഏറെ വർഷങ്ങളായി സ്പോർട്സ് രംഗത്ത് പ്രവർത്തിച്ച് വരുന്ന ക്ലബിന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിൽ ആണ് ക്ലബ്ബ് ഭാരവാഹികൾ.

Mookkuthala Live 🌎

Comments