കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സേവന രംഗത്ത് വീണ്ടും മാതൃകയായി ഡി. വൈ.എഫ്.ഐ.

മൂക്കുതല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ അണുനശീകരണം നടത്തി ഡി.വൈ.എഫ്.ഐ മൂക്കുതല യൂണിറ്റ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തികളുടെ വീടുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയവ അനുനശീകരണം നടത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായത്. ശനിയാഴ്ച മുതൽ ആരംഭിച്ച പ്രവർത്തനം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.നാലിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത വീടുകൾ ഇതിനോടകം തന്നെ പ്രവര്ത്തകര് അനുണശീകരണം നടത്തി.
Mookkuthala Live 🌎

Comments