കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോക്കൂർ ഗവ. ഹൈസ്കൂളിൽ വച്ച് യാത്രയയപ്പും പുരസ്കാര വിതരണവും നടത്തപ്പെട്ടു.

കോക്കൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ്‌ സംഗമം പ്രസിദ്ധ കവി ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ശ്രീ പി പി സക്കീർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കു അബ്ദുൽ ഹയ്യി ഹാജി & കുഞ്ഞാലൻ ഹാജി സ്മാരക അവാർഡുകളും,
വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾക്കു പുരസ്കാര വിതരണവും നടന്നു.
സ്കുൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷ്റഫ് കോക്കൂർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ റീസ പ്രകാശ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പർ കെ വി ശഹീർ, പി എ അബ്ദുസ്സലാം, എസ് എം സി പ്രസിഡണ്ട് കെ വി ഹംസ, പ്രിൻസിപ്പൽ പി വി അജിത, അലുമ്നി പ്രസിഡന്റ്‌ മുജീബ്‌ കോക്കുർ, പി ടി എ വൈസ്‌ പ്രസിഡന്റ്‌ റഹീന ഗ‌ംഫൂർ, ഹെഡ്‌ മിസ്റ്റ്ര്സ്‌ അമ്പിക ടീച്ചർ, എം കെ അൻവർ, സി കെ സൂര്യൻ, സി ഐ നജീർ, വി വി ശശി,റഹീന ഗഫൂർ, അംബിക ടീച്ചർ പ്രസംഗിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.