കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മൂക്കുതല ശാലേം മാർത്തോമ പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു

മൂക്കുതല: ലോകം ഇന്ന് ക്രിസ്തുവിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മയിൽ ഈസ്റ്റർ ആചരിച്ചു. മൂക്കുതല ശാലേം മാർത്തോമ ഇടവകയിൽ ഈസ്റ്റർ പ്രത്യേക ശുശ്രൂഷകളും വി. കുർബ്ബാനയും നടന്നു. ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ലിബിൻ തോമസ് നേതൃത്വം നൽകി. ഇവ. തോമസ് മുഖ്യ അതിഥിയായി. ഇടവക നിർമാണത്തിൻ്റെ ഭാഗമായി ബേബി പടിയിൽ ഉള്ള ഡേവിസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വച്ചാണ് ആരാധന നടതപ്പെട്ടത്.
Mookkuthala Live 🌎

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം