കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മന്ത്രി ജലീലിനെ തോൽപ്പിക്കുക- കേരള മദ്യനിരോധന സമിതി

എടപ്പാൾ: ഗ്രാമപഞ്ചായത്തുകൾക്ക്‌ ഉണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം ഓർഡിനൻസുകളിലൂടെ എടുത്തുകളഞ്ഞു കൊണ്ട്‌ കേരളത്തിൽ മദ്യത്തിന്റെയും മദ്യശാലകളുടെയും വ്യാപനത്തിനു അടിത്തറ പാകി കേരളത്തിലെ മന്ത്രി ജലീലിനെ തോൽപ്പിക്കണമെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
രണ്ട്‌ ദിവസമായി മന്ത്രി ജലീലിന്റെ തവനൂർ നിയോജക മണ്ഡലത്തിൽ കേരള മദ്യ നിരോധന സമിതി നടത്തിയ വാഹനജാഥയുടെ സമാപനം നടുവട്ടത്ത്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സമിതിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ മജീദ്‌ മാടമ്പാട്ട്‌ അദ്ധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ബാഖവി, സഹീർ താനൂർ, അബ്ദുറഹീം മലപ്പുറം, കെ അനസ്‌ ചങ്ങരംകുളം, മുജീബ്‌ കോക്കുർ പ്രസംഗിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.